കുവൈത്തിൽ തെരുവുനായ ശല്യം രൂക്ഷം; മൃഗസംരക്ഷണ നിയമങ്ങൾ കർശനമാക്കണമെന്ന് ആവശ്യം

വളർത്തുമൃഗങ്ങളെ ഉപേക്ഷിക്കുന്നതിന് നിലവിൽ നിയന്ത്രണമില്ലാത്തത് വെല്ലുവിളിയാകുന്നു

Update: 2026-09-29 12:44 GMT

കുവൈത്ത് സിറ്റി: കുവൈത്തിൽ തെരുവുനായ്ക്കളുടെ ശല്യവും കടിയേൽക്കുന്ന സംഭവങ്ങളും വർധിക്കുന്നത് പൊതുജനാരോഗ്യത്തിന് വലിയ ഭീഷണിയാകുന്നു. രാജ്യത്ത് മൃഗസംരക്ഷണ നിയമങ്ങൾ നിലവിലുണ്ടെങ്കിലും അവ കൃത്യമായി നടപ്പിലാക്കാത്തതാണ് പ്രശ്നം രൂക്ഷമാക്കുന്നതെന്ന് വെറ്ററിനറി വിദഗ്ധനായ ഡോ. അബ്ദുൽ അസീസ് അൽ അതീഖി പറഞ്ഞു. നായകൾക്ക് ലൈസൻസ് എടുക്കുന്നതിനും വാക്സിനേഷൻ നൽകുന്നതിനും നിയമങ്ങളുണ്ടെങ്കിലും, വളർത്തുമൃഗങ്ങളെ ഉപേക്ഷിക്കുന്നത് തടയാനോ അവയെ കൃത്യമായി രജിസ്റ്റർ ചെയ്യാനോ നിലവിൽ സംവിധാനങ്ങളില്ല.

വിപണികളിൽ പരിശോധനയില്ലാത്തതും ആവശ്യത്തിന് ജീവനക്കാരില്ലാത്തതും സ്ഥിതി കൂടുതൽ വഷളാക്കുന്നു. ഈ പ്രശ്നത്തിന് താത്കാലിക നടപടികൾക്ക് പകരം നിലവിലുള്ള നിയമങ്ങൾ കർശനമായി നടപ്പിലാക്കുകയാണ് അടിയന്തരമായി ചെയ്യേണ്ടത്. ഇതിനായി വെറ്ററിനറി മേഖലയിലെ സൗകര്യങ്ങൾ വർധിപ്പിക്കണമെന്നും നായ്ക്കളുടെ വിൽപന രജിസ്ട്രേഷൻ സംവിധാനവുമായി ബന്ധിപ്പിക്കണമെന്നും ഡോ. അൽ അതീഖി ആവശ്യപ്പെട്ടു.

Tags:    

Writer - മുഫീദ വീരാൻ

contributor

Editor - മുഫീദ വീരാൻ

contributor

By - Gulf Desk

contributor

Similar News