ഐ.​എ​സ് ​ക്വി​സ്​ 2021': പ​വി​ത്ര നാ​യ​ർക്ക്​ ഒ​ന്നാം സ്​​ഥാ​നം​

ലോകസംസ്കാരം, ചരിത്രം, വിവിധ കലാരൂപങ്ങൾ, പരിസ്ഥിതി, കായികം, സാഹിത്യം, മഹദ്‌വ്യക്തികൾ തുടങ്ങിയ മേഖലകളിലൂടെ ദൃശ്യങ്ങൾക്കും യുക്തിചിന്തകൾക്കും പ്രാധാന്യം നൽകിക്കൊണ്ടുള്ള മത്സരം പുതുമ നിറഞ്ഞ റൗണ്ടുകളാൽ ശ്രദ്ധേയമായി

Update: 2021-10-21 10:57 GMT
Editor : ubaid | By : Web Desk
Advertising

ഒമാനിലെ ഇന്ത്യൻ സ്‌കൂൾ ബോർഡ് ഓഫ് ഡയറക്ടറേറ്റിന്റെയും ഇന്ത്യൻസ്‌കൂൾ മസ്കറ്റിന്റെയും നേതൃത്വത്തിൽ പ്രസിദ്ധ ക്വിസ് മാസ്റ്റർ വിനയ് മുതലിയാർ നയിച്ച ഇന്റർ സ്‌കൂൾ 'ISQUIZ' ദേശീയ ക്വിസ് മത്സരത്തിൽ അൽ ഗുബ്ര ഇന്ത്യൻ സ്‌കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിനി പവിത്ര നായർ സീനിയർ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടി. ഇന്ത്യൻ സ്‌കൂൾ ബോർഡ് ഓഫ് ഡയറക്ടേഴ്സ് ചെയർമാൻ ഡോ . ശിവകുമാർ മാണിക്യം സർട്ടിഫിക്കറ്റും ട്രോഫിയും നൽകി. എജ്യൂക്കേഷനാൽ അഡ്‌വൈസർ ശ്രീ. വിനോബ എം പി, അസിസ്റ്റന്റ് എജ്യൂക്കേഷനാൽ അഡ്‌വൈസർ ഡോ. അലക്സ് സി ജോസഫ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. 6300 ൽ പരം വിദ്യാർഥികൾ വിവിധ വിഭാഗങ്ങളെ പ്രതിനിധീകരിച്ച് മത്സരത്തിൽ മാറ്റുരച്ചു. ലോകസംസ്കാരം, ചരിത്രം, വിവിധ കലാരൂപങ്ങൾ, പരിസ്ഥിതി, കായികം, സാഹിത്യം, മഹദ്‌വ്യക്തികൾ തുടങ്ങിയ മേഖലകളിലൂടെ ദൃശ്യങ്ങൾക്കും യുക്തിചിന്തകൾക്കും പ്രാധാന്യം നൽകിക്കൊണ്ടുള്ള മത്സരം പുതുമ നിറഞ്ഞ റൗണ്ടുകളാൽ ശ്രദ്ധേയമായി. ഇന്ത്യൻ സ്‌കൂൾ അൽ ഗുബ്ര പ്രിൻസിപ്പൽ ശ്രീമതി. പാപ്രി ഘോഷ്, വൈസ് പ്രിൻസിപ്പൽ ജി. ശ്രീകുമാർ എന്നിവർ വിജയിയെ അഭിനന്ദിച്ചു.




 


Writer - ubaid

contributor

Editor - ubaid

contributor

By - Web Desk

contributor

Similar News