ഒമാനിൽ ഇന്ന് അർധരാത്രി വരെ ശക്തമായ മഴക്ക് സാധ്യത

20 മുതൽ 80 മില്ലിമീറ്റർ വരെ മഴ പെയ്യാനാണ് സാധ്യത.

Update: 2024-05-02 10:17 GMT

മസ്‌കത്ത്: ഒമാനിലെ എട്ട് ഗവർണറേറ്റുകളിൽ ഇന്ന് അർധരാത്രി വരെ ശക്തമായ മഴക്ക് സാധ്യത. ബുറൈമി, നോർത്ത് ബാത്തിന, സൗത്ത് ബാത്തിന, ദാഹിറ, ദാഖിലിയ, നോർത്ത് ഷർഖിയ, മസ്‌കത്ത്, ദോഫാർ തുടങ്ങിയ ഗവർണറേറ്റുകളിൽ ഇന്ന് അർധരാത്രി വരെ ശക്തമായ ഇടിമിന്നലോട് കൂടിയ മഴക്കും വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ടെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു. 20 മുതൽ 80 മില്ലിമീറ്റർ വരെ മഴ പെയ്യാനാണ് സാധ്യത.

മുസന്ദം, സൗത്ത് ഷർഖിയ, അൽ വുസ്ത ഗവർണറേറ്റുകളിൽ ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വിഭാഗം അറിയിച്ചു.

ഇടിമിന്നലുള്ള സമയങ്ങളിൽ മുൻകരുതൽ എടുക്കണമെന്നും വാദികൾ മുറിച്ചു കടക്കരുതെന്നും മുന്നറിയിപ്പുണ്ട്.

താഴ്ന്ന പ്രദേശങ്ങളിലേക്കുള്ള യാത്രകൾ ഒഴിവാക്കണമെന്നും സിവിൽ ഏവിയേഷൻ അതോറിറ്റി എല്ലാവരോടും നിർദ്ദേശിച്ചിട്ടുണ്ട്.

Tags:    

Writer - തമീം സിപി

contributor

Editor - തമീം സിപി

contributor

By - Web Desk

contributor

Similar News