വ്യാപാരമുദ്രകളിൽ ദേശീയ ചിഹ്നങ്ങൾക്ക് വിലക്ക്; സംരംഭകർക്ക് കർശന നിബന്ധനകളുമായി ഒമാൻ

ട്രേഡ് മാ‍‍ർക്കിനുള്ള അപേക്ഷ നിരസിക്കപ്പെടാതിരിക്കാൻ പ്രാഥമിക പരിശോധന നിർബന്ധം

Update: 2026-10-12 10:49 GMT

മസ്കത്ത്: സ്വന്തമായി ബിസിനസ് തുടങ്ങുന്നവരും പുതിയ ബ്രാന്റുകളും ലോഗോകളും വിപണിയിലിറക്കുന്നവരും നിയമപരമായ കാര്യങ്ങൾ കൃത്യമായി പാലിക്കണമെന്ന് ഒമാൻ. രാജ്യത്തിന്റെ ഔദ്യോഗിക പതാക, ഭരണകൂട ചിഹ്നങ്ങൾ, ചരിത്ര സ്മാരകങ്ങൾ എന്നിവ ദുരുപയോഗം ചെയ്യുന്നത് തടയാനും തെറ്റിദ്ധരിപ്പിക്കുന്ന വ്യാപാരമുദ്രകൾ ഒഴിവാക്കാനുമാണ് വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്.

വ്യാപാരമുദ്രകൾ ഉൽപന്നങ്ങൾക്കും സേവനങ്ങൾക്കും വിപണിയിൽ തനിമയും മൂല്യവും നൽകുന്ന പ്രധാന ആസ്തിയാണെന്ന് ദേശീയ സ്വത്ത് അവകാശ ഓഫീസ് ഡയറക്ടർ എഞ്ചിനീയർ ഖാലിദ് ബിൻ ഹമൂദ് അൽ ഹിനായി വ്യക്തമാക്കി. ഒമാന്റെയോ മറ്റ് രാജ്യങ്ങളുടെയോ സംഘടനകളുടെയോ ഔദ്യോഗിക പതാകകളും ചിഹ്നങ്ങളും ഉൾപ്പെടുത്തിയോ അനുകരിച്ചോ ഉള്ള ട്രേഡ്മാർക്കുകൾക്ക് അനുമതി നൽകില്ല. സ്ഥാപനത്തിന് സർക്കാരിന്റെ ഔദ്യോഗിക പിന്തുണയുണ്ടെന്ന് ഉപഭോക്താക്കൾ തെറ്റിദ്ധരിക്കാതിരിക്കാനാണ് ഈ മുൻകരുതൽ.

Advertising
Advertising

അതേസമയം, കോട്ടകൾ, കൊട്ടാരങ്ങൾ, ചരിത്ര സ്മാരകങ്ങൾ എന്നിവയുടെ ചിത്രങ്ങൾ പൂർണമായി വിലക്കിയിട്ടില്ല. എന്നാൽ ഇവ ഉപയോഗിക്കുമ്പോൾ സർക്കാറുമായി നേരിട്ട് ബന്ധമുണ്ടെന്ന ധാരണ ഉണ്ടാക്കരുത്. പ്രദേശങ്ങളുടെയും സ്ഥലങ്ങളുടെയും പേരുകൾ ഉപഭോക്താക്കളിൽ തെറ്റിദ്ധാരണയുണ്ടാക്കുന്ന രീതിയിൽ ഉപയോഗിക്കരുതെന്നും അധികൃതർ ഓർമിപ്പിച്ചു. ജി.സി.സി ട്രേഡ്മാർക്ക് നിയമപ്രകാരം അപേക്ഷിക്കുന്ന ബ്രാന്റുകൾക്ക് 10 വർഷത്തേക്ക് നിയമപരിരക്ഷ ലഭിക്കും. അപേക്ഷ നിരസിക്കപ്പെടുന്നതിലൂടെ ഉണ്ടാകുന്ന സാമ്പത്തിക നഷ്ടവും നിയമതർക്കങ്ങളും ഒഴിവാക്കാൻ പ്രാഥമിക പരിശോധനകൾ പൂർത്തിയാക്കിയ ശേഷം മാത്രം രജിസ്ട്രേഷനായി സമീപിക്കണമെന്ന് മന്ത്രാലയം സംരംഭകരോട് ആവശ്യപ്പെട്ടു.

Tags:    

Writer - മുഫീദ വീരാൻ

contributor

Editor - മുഫീദ വീരാൻ

contributor

By - Gulf Desk

contributor

Similar News