'ഒരുമ 23'; പ്രവാസി സംഗമവും കലാ സന്ധ്യയും ഇന്ന് സലാലയിൽ

Update: 2023-01-26 02:48 GMT
Advertising

പ്രവാസി വെൽഫെയർ റിപ്പബ്ളിക് ദിനത്തോടനുബന്ധിച്ച് 'ഒരുമ 23' എന്ന പേരിൽ പ്രവാസി സംഗമവും കലാ സന്ധ്യയും നടത്തുന്നു. ഇന്ന് ഐഡിയൽ (കെ.പി ശശി നഗർ) ഹാളിൽ നടക്കുന്ന പരിപാടി കോൺസുലർ ഏജന്റ്‌ ഡോ. കെ.സനാതനൻ ഉദ്ഘാടനം ചെയ്യും.

ഗാന സന്ധ്യയും സംഗീത ശിൽപവും വിവിധ നൃത്തങ്ങളും അരങ്ങേറും. വെത്യസ്ത മേഖലകളിൽ പ്രാവീണ്യം തെളിയിച്ചവർക്ക് ആദരം അർപ്പിക്കുന്ന പരിപാടി 8.30 നാണ് ആരംഭിക്കുകയെന്ന് പ്രസിഡന്റ് കെ. ഷൗക്കത്തലി അറിയിച്ചു.

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News