ഖത്തറിൽ മലയാളി വിദ്യാർഥി പിറന്നാൾ ദിനത്തിൽ സ്‌കൂൾ ബസിനുള്ളിൽ മരിച്ചു

കോട്ടയം ചിങ്ങവനം സ്വദേശി കൊച്ചുപറമ്പിൽ അഭിലാഷ് ചാക്കോയുടെ മകൾ മിൻസയാണ് മരിച്ചത്. കുട്ടിയുടെ നാലാം പിറന്നാളായിരുന്നു ഇന്ന്.

Update: 2022-09-11 18:49 GMT

ദോഹ: ഖത്തറിൽ മലയാളി വിദ്യാർഥി പിറന്നാൾ ദിനത്തിൽ സ്‌കൂൾ ബസിനുള്ളിൽ മരിച്ചു. കോട്ടയം ചിങ്ങവനം സ്വദേശി കൊച്ചുപറമ്പിൽ അഭിലാഷ് ചാക്കോയുടെ മകൾ മിൻസയാണ് മരിച്ചത്. കുട്ടിയുടെ നാലാം പിറന്നാളായിരുന്നു ഇന്ന്. അൽ വഖ്‌റയിലെ സ്പ്രിങ്ഫീൽഡ് കിന്റർഗാർട്ടണിലെ വിദ്യാർഥിയാണ്. രാവിലെ സ്‌കൂളിലേക്ക് പോയ കുട്ടി ബസിനുള്ളിൽ ഉറങ്ങിപ്പോവുകയായിരുന്നു. ഇത് ജീവനക്കാരുടെ ശ്രദ്ധയിൽപ്പെട്ടില്ല. ഉച്ചയ്ക്ക് കുട്ടികളെ തിരികെ കൊണ്ടുപോകാൻ ബസ് എടുക്കാനെത്തിയപ്പോളാണ് കുട്ടിയെ കാണുന്നത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News