മുൻ ഖത്തർ പ്രവാസി ബെംഗളൂരുവിൽ നിര്യാതനായി

റാന്നി ഇടപ്പാവൂർ, പനംതോട്ടത്തിൽ ജോൺ മാത്യുവാണ് മരണപ്പെട്ടത്

Update: 2024-10-28 16:01 GMT

ദോഹ: മുൻ ഖത്തർ പ്രവാസി റാന്നി പനംതോട്ടത്തിൽ ജോൺ മാത്യു (കുഞ്ഞുമോൻ-84) ബെംഗളൂരുവിൽ അന്തരിച്ചു. ഖത്തർ പെട്രോളിയം കോർപ്പറേഷനിൽ പ്ലാനിംഗ് ആൻഡ് മെയിന്റനൻസ് വിഭാഗം മുൻ മേധാവിയായിരുന്നു. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനിയേഴ്‌സ് ഖത്തർ ചാപ്റ്റർ സ്ഥാപക അംഗവും മുൻ പ്രസിഡന്റും, ഖത്തറിലെ സാമൂഹിക സാംസ്‌കാരിക രംഗത്തെ സാന്നിധ്യവുമായിരുന്നു ജോൺ മാത്യു. ദോഹ ഇമ്മാനുവേൽ മാർത്തോമ ചർച്ച് വൈസ് പ്രസിഡന്റായും, മാനേജിംഗ് കമ്മിറ്റി അംഗമായും പ്രവർത്തിച്ചു.

ഭാര്യ: തിരുവല്ലാ തുകലശ്ശേരി തോട്ടത്തിൽ പരേതയായ ഏലിയാമ്മ ജോൺ മാത്യു (ലിസ്സി, ഹമദ് മെഡിക്കൽ കോർപ്പറേഷനിൽ ജീവനക്കാരി ആയിരുന്നു). മക്കൾ: ലീന, ലിബി, ലിൻസ്, ലെസ്ലി, മരുമക്കൾ: സാം തോമസ്, ആലിസ് ജോൺ, സിസിൽ മാത്യു. ശവസംസ്‌കാരം ഒക്ടോബർ 30ന് ബെംഗളൂരു റിച്ച്‌മോണ്ട് ടൗണിലുള്ള ഇന്ത്യൻ ക്രിസ്ത്യൻ സെമിത്തേരിയിൽ നടക്കും.

Tags:    

Writer - തമീം സിപി

contributor

Editor - തമീം സിപി

contributor

By - Web Desk

contributor

Similar News