ജിദ്ദ, റിയാദ് സർവീസുകൾ തുടരുന്നതായി ആകാശ എയർ
അബൂദബി, ദോഹ, കുവൈത്ത് സർവീസുകൾ നിർത്തിവച്ചത് മാർച്ച് 31 വരെ തുടരും
റിയാദ്: മിഡിൽ ഈസ്റ്റിലെ സാഹചര്യങ്ങൾ അവലോകനം ചെയ്ത് വിവിധയിടങ്ങളിലേക്കുള്ള സർവീസുകൾ തുടരുന്നതായി ആകാശ എയർ. ജിദ്ദ, അഹമ്മദാബാദ്, ബെംഗളൂരു, മുംബൈ, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലേക്കും റിയാദ്, മുംബൈ എന്നിവിടങ്ങളിലേക്കും തിരിച്ചുമാണ് വിമാന സർവീസുകൾ തുടരുന്നതെന്ന് അധികൃതർ അറിയിച്ചു.
ഫ്‌ളൈറ്റ് വിശദാംശങ്ങൾക്കും ബുക്കിങ്ങുകൾക്കും http://akasaair.com സന്ദർശിക്കാം. ആകാശ എയർ ആൻഡ്രോയിഡ്, ഐഒഎസ് ആപ്പുകളും ഉപയോഗിക്കാം. ഈ വിമാനങ്ങളുടെ പ്രവർത്തനം സാഹചര്യമനുസരിച്ച് മാറിയേക്കാമെന്നും അധികൃതർ വ്യക്തമാക്കി.
അബൂദബി, ദോഹ, കുവൈത്ത് സർവീസുകൾ നിർത്തിവച്ചത് മാർച്ച് 31 വരെ തുടരും
ഇന്ത്യയിൽ നിന്ന് അബൂദബി, ദോഹ, കുവൈത്ത് എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങൾ നിർത്തിവച്ചത് മാർച്ച് 31 വരെ തുടരുമെന്ന് ആകാശ എയർ. ഈ നഗരങ്ങളിലേക്ക് ബുക്ക് ചെയ്തതോ അവിടെ നിന്ന് ബുക്ക് ചെയ്തതോ ആയ യാത്രക്കാർക്കുള്ള റദ്ദാക്കൽ/പുനഃക്രമീകരണ ചാർജുകൾ ഒഴിവാക്കൽ നയം മാർച്ച് 31 വരെ നീട്ടിയതായും ആകാശ എയർ അറിയിച്ചു. യാത്രക്കാർക്ക് പൂർണ റീഫണ്ട് തിരഞ്ഞെടുത്ത്, 7 ദിവസത്തിനുള്ളിൽ പേയ്മെന്റ് ക്രെഡിറ്റ് ചെയ്യാം, അല്ലെങ്കിൽ അധിക ചെലവില്ലാതെ യാത്ര പുനഃക്രമീകരിക്കാം.
വിമാനത്താവളത്തിലേക്കുള്ള യാത്ര ആരംഭിക്കുന്നതിന് മുമ്പ് യാത്രക്കാർ http://bit.ly/qpfltsts എന്ന വിലാസത്തിൽ അവരുടെ ഫ്‌ളൈറ്റ് സ്റ്റാറ്റസ് പരിശോധിക്കണം. കൂടുതൽ സഹായത്തിന്, +91 9606112131 എന്ന നമ്പറിൽ 24x7 ആകാശ കെയർ സെന്ററുമായി ബന്ധപ്പെടാം.