ദമ്മാം വിമാനത്താവളം വഴി അഞ്ച് ലക്ഷ്യസ്ഥാനങ്ങളിലേക്ക് കുവൈത്ത് എയർവേയ്സ് സർവീസ്
തുടക്കം മാർച്ച് 22 മുതൽ
Update: 2026-03-21 16:26 GMT
ദമ്മാം: മാർച്ച് 22 മുതൽ സൗദിയിലെ ദമ്മാം കിങ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളം വഴി വിവിധ സ്ഥലങ്ങളിലേക്ക് കുവൈത്ത് എയർവേയ്സ് സർവീസുകൾ ആരംഭിക്കുമെന്ന് ദമ്മാം എയർപോർട്ട്സ് കമ്പനി പ്രഖ്യാപിച്ചു. ലണ്ടൻ, കെയ്റോ, ഇസ്താംബുൾ, അമ്മാൻ, പാരീസ് എന്നിവിടങ്ങളിലേക്കാണ് സർവീസ്. ഡിജിറ്റൽ സംവിധാനങ്ങളിലൂടെ വിശദാംശങ്ങൾ അറിയാനും ടിക്കറ്റ് ബുക്ക് ചെയ്യാനുമാകും.
അതേസമയം, ബഹ്റൈനിന്റെ ദേശീയ വിമാനക്കമ്പനിയായ ഗൾഫ് എയറും ദമ്മാം വിമാനത്താവളത്തിൽ നിന്ന് സർവീസുകൾ നടത്തും. അതിനിടെ, കുവൈത്തിലെ ജസീറ എയർവേയ്സ് ഖൈസൂമ വിമാനത്താവളത്തിൽ നിന്ന് സർവീസുകൾ തുടരുന്നുണ്ട്. ഇറാഖി എയർവേയ്സ് അറാർ വിമാനത്താവളത്തിൽ നിന്നും സർവീസുകൾ നടത്തുന്നുണ്ട്.