ഇറാഖ്, ഇറാൻ, ലബനാൻ, ജോർദാൻ എന്നിവിടങ്ങളിലേക്കുള്ള സർവീസ് താൽക്കാലികമായി നിർത്തിവെച്ച് ഖത്തർ എയർവേയ്‌സ്

പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യങ്ങൾ കണക്കിലെടുത്താണ് തീരുമാനം

Update: 2024-10-24 11:10 GMT

ദോഹ: ഇറാഖ്, ഇറാൻ, ലബനാൻ, ജോർദാൻ എന്നിവിടങ്ങളിലേക്കുള്ള സർവീസ് ഖത്തർ എയർവേയ്‌സ് താൽക്കാലികമായി നിർത്തിവെച്ചു. പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യങ്ങൾ കണക്കിലെടുത്താണ് തീരുമാനം. യാത്രക്കാരുടെ സുരക്ഷ പ്രധാനമെന്ന് ഖത്തർ എയർവേയ്സ്.

'മിഡിൽ ഈസ്റ്റിലെ നിലവിലെ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ ഖത്തർ എയർവേയ്‌സ് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഇറാഖ്, ഇറാൻ, ലബനാൻ എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങൾ താത്കാലികമായി നിർത്തിവെച്ചു'. കമ്പനി പ്രസ്താവനയിൽ അറിയിച്ചു.

അമ്മാൻ ജോർദാൻ എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങൾ പകൽസമയങ്ങളിൽ മാത്രമായിരിക്കുമെന്നും അധികൃതർ വ്യക്തമാക്കി. എയർലൈൻ സാഹചര്യങ്ങൾ വിശകലനം ചെയ്യുകയാണെന്നും അവശ്യമായ വിവരങ്ങൾ അറിയിക്കുമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News