ടാക്‌സികളുടെയും വാടക കാറുകളുടെയും കാലാവധി 2027 ജൂൺ 30 വരെ നീട്ടി സൗദി
ഈ വർഷം അവസാനത്തോടെ കാലാവധി കഴിയുന്നവക്കാണ് അധിക കാലം
Update: 2026-11-06 15:48 GMT
റിയാദ്: സൗദിയിൽ ടാക്‌സികളുടെയും വാടക കാറുകളുടെയും കാലാവധി 2027 ജൂൺ 30 വരെ നീട്ടി. ഈ വർഷം അവസാനത്തോടെ കാലാവധി കഴിയുന്നവക്കാണ് അധിക കാലം അനുവദിച്ചത്. പബ്ലിക് ട്രാൻസ്പോർട്ട് അതോറിറ്റി ഡയറക്ടർ ബോർഡാണ് യാത്രാ വാഹനങ്ങളുടെ അനുവദനീയ പ്രവർത്തന കാലാവധി നീട്ടിയത്. അതോറിറ്റി തീരുമാനം ഇന്ന് ഔദ്യോഗിക ഗസറ്റായ 'ഉമ്മുൽ ഖുറ'യിൽ പ്രസിദ്ധീകരിച്ചു.
ട്രക്കുകൾക്കും നേരത്തെ ഇളവ് നൽകിയിരുന്നു. രാജ്യത്തെ ട്രക്കുകളുടെ അനുവദനീയ പ്രവർത്തന കാലാവധി 22 വർഷമായി ഉയർത്തുകയായിരുന്നു. കഴിഞ്ഞ മാർച്ചിൽ സൗദി ഗതാഗത മന്ത്രാലയമാണ് തീരുമാനമെടുത്തിരുന്നത്.