വർഷത്തിൽ 200 ബില്യൺ ഡോളർ; ഇന്ത്യ-യു.എ.ഇ വാണിജ്യ നിക്ഷേപം വർധിപ്പിക്കാൻ മുംബൈയിൽ ഉന്നതതല യോഗം

അബൂദബിക്കും ഇന്ത്യക്കുമിടയിൽ വിമാനസർവീസ് വർധിപ്പിക്കുന്നതും ചർച്ചയായി

Update: 2026-09-28 17:36 GMT

ദുബൈ: ഇന്ത്യ-യു.എ.ഇ വാണിജ്യം വർഷം 200 ബില്യൺ ഡോളറിലേക്ക് എത്തിക്കാൻ ലക്ഷ്യമിട്ട് മുംബൈയിൽ ഉന്നതതല യോഗം. അബൂദബിക്കും ഇന്ത്യക്കുമിടയിൽ വിമാനസർവീസ് വർധിപ്പിക്കുന്നതും യോഗത്തിൽ ചർച്ചയായി.

കേന്ദ്ര വാണിജ്യമന്ത്രി പിയുഷ് ഗോയൽ, അബൂദബി ഇൻവെസ്റ്റ്മെന്റ് അതോറിറ്റി എം.ഡി. ശൈഖ് ഹമദ് ബിൻ സായിദ് ആൽനഹ്യാൻ എന്നിവരുടെ നേതൃത്വത്തിലാണ് മുംബൈയിൽ ഇന്ത്യ-യു.എ.ഇ ഹൈലെവൽ ജോയിന്റ് ടാക്സ്ക് ഫോഴ്സ് ഓൺ ഇൻവെസ്റ്റ്മെന്റിന്റെ യോഗം നടന്നത്. ഇരുരാജ്യങ്ങൾക്കുമിടയിലെ നിക്ഷേപം പ്രോൽസാഹിപ്പിക്കാൻ 2013 ൽ രൂപീകരിച്ച കർമസേനയുടെ പതിമൂന്നാമത്തെ യോഗമാണിത്. നിലവിൽ 101.25 ബില്യൺ ഡോളറാണ് ഇരു രാജ്യങ്ങൾ തമ്മിലെ വാണിജ്യം. ഇത് 2032 നകം 200 ബില്യൺ ഡോളറിലേക്ക് എത്തിക്കാനുള്ള പദ്ധതികൾ യോഗം ചർച്ച ചെയ്തു.

Advertising
Advertising

ഇരു രാജ്യങ്ങൾക്കുമിടയിൽ ഒപ്പിട്ട സമഗ്ര വാണിജ്യ കരാറിന് ശേഷമുള്ള വളർച്ച യോഗം വിലയിരുത്തി. ഗുജറാത്തിലെ ഫുഡ്പാർക്ക് സംയുക്ത പദ്ധതി, ആർബിഎൽ ബാങ്കിന്റെ ഓഹരികൾ എമിറേറ്റ്സ് എൻബിഡി ഏറ്റെടുത്ത നടപടി, സമ്മാൻ കാപിറ്റലിലെ IHC നിക്ഷേപം എന്നിവ യോഗം വിലയിരുത്തി. ഒഡീഷയിൽ 11.5 ബില്യൺ ഡോളർ ചെലവിട്ട് അലൂമിനിയം കോംപ്ലക്സ് നിർമിക്കുന്ന പദ്ധതിയും പുരോഗമിക്കുകയാണ്.

യു.എ.ഇയിലെ മശ്റഖ് ബാങ്ക്, ഫസ്റ്റ് അബൂദബി ബാങ്ക്, അബൂദബി നാഷണൽ ഇൻഷൂറൻസ് കമ്പനി എന്നിവയുടെ ശാഖകൾ ഇന്ത്യയിലെ ഗിഫ്റ്റ് സിറ്റിയിൽ തുറന്നിട്ടുണ്ട്. അബൂബിയിൽ നിന്ന് ഇന്ത്യയിലേക്ക് വിമാനസർവീസുകൾ വർധിപ്പിക്കേണ്ടതിന്റെ ആവശ്യകതയും യോഗം ചർച്ച ചെയ്തു. ഇന്ത്യയും യുഎഇയും സംയുക്തമായി ഗുജറാത്തിലെ ദൊലേറയിൽ ലോജിസ്റ്റിക്സ് ഹബ്ബ് തുറക്കാനുള്ള സാധ്യതയും യോഗത്തിൽ ചർച്ച ചെയ്തു.

Tags:    

Writer - റസിൻ അബ്ദുൽ അസീസ്

contributor

razinab@321

Editor - റസിൻ അബ്ദുൽ അസീസ്

contributor

razinab@321

By - Gulf Desk

contributor

Similar News