വഞ്ചന ​കേസ്​ മറച്ചുവെച്ചു, തെറ്റായ വിവരങ്ങൾ നൽകി; നിക്ഷേപകന്​ രണ്ട്​ കോടി രൂപയോളം പിഴ

ദുബൈ ഫിനാൻഷ്യൽ സർവീസസ് അതോറിറ്റി ബിസിനസ്​ വിലക്കും ഏർപ്പെടുത്തി

Update: 2026-10-26 15:26 GMT
Editor : Rafeeq MM | By : Gulf Desk

ദുബൈ: വഞ്ചന കേസുകളിൽ നേരത്തേയുള്ള ശിക്ഷകൾ മറച്ചുവെക്കൽ, തെറ്റായ വിവരങ്ങൾ നൽകൽ, വിദ്യാഭ്യാസ യോഗ്യത സർട്ടിഫിക്കറ്റുകൾ നൽകാതിരിക്കൽ തുടങ്ങിയ പ്രവൃത്തികൾ നടത്തിയ നിക്ഷേപകന്​ വൻ തുക പിഴയും ഒപ്പം ബിസിനസ്​ വിലക്കും. ഗാരി ജോസഫ് പീറ്റേഴ്‌സ്​ എന്ന നി​ക്ഷേപകനെതിരെയാണ്​ ദുബൈ ഫിനാൻഷ്യൽ സർവീസസ് അതോറിറ്റി (ഡിഎഫ്​എസ്​എ) കർക്കശ നടപടി സ്വീകരിച്ചത്​. 7.71 ലക്ഷം ദിർഹം (ഏക​ദേശം രണ്ട്​ കോടിയോളം രൂപ) ആണ്​ പിഴ വിധിച്ചത്​. അതോറിറ്റിയുമായി ബന്ധപ്പെട്ട ബിസിനസ് പ്രവർത്തനങ്ങൾക്കും അംഗീകാരമുള്ള സ്ഥാപനങ്ങളിൽ ജോലിക്കുമാണ്​ വിലക്ക്​ ഏർപ്പെടുത്തിയത്​. 2020 നവംബർ മുതൽ 2022 ജൂൺ വരെയാണ്​ ഡിഎഫ്എസ്എ അംഗീകാരമുള്ള സ്ഥാപനത്തിൽ പീറ്റേഴ്‌സ് ജോലി ചെയ്തത്​. മാനേജിങ് പാർട്ണർ, പബ്ലിക് റിലേഷൻസ് ഓഫീസർ എന്നീ ചുമതലകൾക്കൊപ്പം സ്ഥാപനത്തിന്റെ ചീഫ് ഓപ്പറേറ്റിങ് ഓഫീസറായും തൊഴിൽ കരാറിൽ ഉൾക്കൊള്ളിച്ചിരുന്നു.

Advertising
Advertising

വഞ്ചനയോ മറ്റ് സത്യസന്ധതയില്ലാത്ത പ്രവൃത്തികളോ ഉൾപ്പെട്ട ക്രിമിനൽ കേസുകളിൽ മുമ്പ്​ ശിക്ഷിക്കപ്പെട്ടിട്ടില്ലെന്ന് പീറ്റേഴ്‌സ് അഭിമുഖത്തിൽ വ്യക്​തമാക്കിയത്​ അധികൃതർ കണ്ടെത്തി. മറ്റൊരു രാജ്യത്ത് മൂന്ന് വ്യത്യസ്ത കേസുകളിൽ കുറ്റം ചുമത്തപ്പെട്ട പീറ്റേഴ്‌സ് കുറ്റം സമ്മതിച്ചതായും അധികൃതർ വ്യക്തമാക്കി. വിദ്യാഭ്യാസ യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളോ അക്കാദമിക് രേഖകളോ പീറ്റേഴ്‌സ് സമർപ്പിച്ചില്ല. രേഖാമൂലം ആവശ്യപ്പെടുകയും പലതവണ ഓർമിപ്പിക്കുകയും ചെയ്തിട്ടും അദ്ദേഹം രേഖകൾ നൽകിയില്ല. ഡിഐഎഫ്‌സിക്കുള്ളിലോ അവിടെനിന്നുള്ളതോ ആയ സാമ്പത്തിക സേവനങ്ങളുമായി ബന്ധപ്പെട്ട ചുമതലകൾ നിർവഹിക്കാൻ പീറ്റേഴ്‌സ് യോഗ്യനല്ലെന്നാണ് ഡിഎഫ്എസ്എയുടെ വിലയിരുത്തൽ. പീറ്റേഴ്‌സ് ഒരിക്കലും ഡിഎഫ്എസ്എയുടെ അംഗീകാരമുള്ള വ്യക്തി ആയിരുന്നിട്ടില്ലെന്നും അതോറിറ്റി വാർത്തകുറിപ്പിൽ വ്യക്തമാക്കി.

Writer - Rafeeq MM

contributor

Editor - Rafeeq MM

contributor

By - Gulf Desk

contributor

Similar News