ഇ-സ്കൂട്ടർ യാത്രക്കാർ സുരക്ഷാ നിർദേശങ്ങൾ കർശനമായി പാലിക്കണം; മുന്നറിയിപ്പുമായി അബൂദബി പൊലീസ്

അശ്രദ്ധമായ ഇ-സ്കൂട്ടർ ഡ്രൈവിങ് അപകടങ്ങൾക്കും ഗുരുതര പരിക്കുകൾക്കും കാരണമാകുന്നു

Update: 2026-09-27 11:00 GMT

അബൂദബി: അബൂദബിയിൽ ഇ-സ്കൂട്ടർ ഉപയോഗിക്കുന്നവർ സുരക്ഷാ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് അബൂദബി പൊലീസ്. നിയമവിരുദ്ധമായും അശ്രദ്ധമായും ഇ-സ്കൂട്ടർ ഉപയോഗിക്കുന്നത് അപകടങ്ങൾക്കും ഗുരുതര പരിക്കുകൾക്കും കാരണമാകുമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി. പ്രധാന റോഡുകളിലൂടെ ഇ-സ്കൂട്ടർ ഓടിക്കരുത്. വാഹനങ്ങൾക്കിടയിലൂടെ സഞ്ചരിക്കുന്നതും തിരക്കേറിയ സ്ഥലങ്ങളിലൂടെ പോകുന്നതും ഒഴിവാക്കണം. ഇ-സ്കൂട്ടർ യാത്രക്കാർ ഹെൽമെറ്റ്, നീ പാഡുകൾ, കൈമുട്ട് സംരക്ഷണ ഉപകരണങ്ങൾ എന്നിവ നിർബന്ധമായും ഉപയോഗിക്കണമെന്നും പൊലീസ് നിർദേശിച്ചു.

അംഗീകൃത പാതകളിൽ മാത്രമേ ഇ-സ്കൂട്ടർ ഉപയോഗിക്കാവൂ. കുട്ടികൾ ഇ-സ്കൂട്ടർ ഉപയോഗിക്കുമ്പോൾ മാതാപിതാക്കൾ കൂടുതൽ ശ്രദ്ധിക്കണം. സുരക്ഷാ ഉപകരണങ്ങൾ ധരിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനൊപ്പം, എവിടെയൊക്കെയാണ് ഇ-സ്കൂട്ടർ ഓടിക്കാൻ അനുമതിയുള്ളതെന്ന് കുട്ടികൾക്ക് കൃത്യമായി മനസ്സിലാക്കി നൽകണമെന്നും ട്രാഫിക് വകുപ്പ് രക്ഷിതാക്കൾക്ക് നിർദേശം നൽകി.

അബൂദബിയിലെ നിയമപ്രകാരം 16 വയസ്സ് പൂർത്തിയായവർക്ക് മാത്രമാണ് ഇ-സ്കൂട്ടർ ഓടിക്കാൻ അനുമതി. സ്കൂട്ടറിൽ മറ്റൊരാളെ കയറ്റി യാത്ര ചെയ്യാനും പാടില്ല. ഇ-സ്കൂട്ടറുകളുടെ പരമാവധി അനുവദനീയ വേഗം മണിക്കൂറിൽ 20 കിലോമീറ്ററാണ്. കൂടാതെ, മണിക്കൂറിൽ 60 കിലോമീറ്ററോ അതിൽ കൂടുതലോ വേഗപരിധിയുള്ള പൊതു റോഡുകളിലും സ്കൂട്ടർ ഉപയോഗിക്കാൻ പാടില്ല.

Tags:    

Writer - റസിൻ അബ്ദുൽ അസീസ്

contributor

razinab@321

Editor - റസിൻ അബ്ദുൽ അസീസ്

contributor

razinab@321

By - Gulf Desk

contributor

Similar News