പരിചയമില്ലാത്തവരോട് മിണ്ടാൻ തന്നെ പേടിയാണ്; വിയർക്കും, നെഞ്ചിടിപ്പ് കൂടും

ഉത്കണ്ഠയുടെ ലക്ഷണങ്ങൾ ഓരോരുത്തരിലും വ്യത്യസ്തമായിരിക്കും. അതിനാൽ തന്നെ സ്വയം നിരീക്ഷിച്ച് ലക്ഷണങ്ങൾ വിലയിരുത്തേണ്ടത് പ്രധാനമാണ്

Update: 2023-04-03 12:25 GMT
Editor : banuisahak | By : Web Desk
Advertising

അടുത്ത ബന്ധുക്കളുടേതാണെങ്കിൽ കൂടി കല്യാണം പോലെയുള്ള ആളുകൂടുന്ന ചടങ്ങുകളിൽ നിന്ന് വിട്ടുനിൽക്കാൻ ആഗ്രഹിക്കുന്നവരെ നമുക്ക് പരിചയമുണ്ടാകും. ചിലപ്പോൾ നമ്മൾ തന്നെയാകും ഇക്കൂട്ടർ. പരിചയമില്ലാത്ത ആരെങ്കിലും വന്നൊരു ഹായ് പറഞ്ഞാൽ തന്നെ ശ്വാസം മുട്ടൽ അനുഭവപ്പെടുക, നെഞ്ചിടിപ്പ് കൂടുക, വിയർക്കുക എന്ന് വേണ്ട ശാരീരിക അസ്വസ്ഥകൾ വരെ അനുഭവപ്പെടാറുള്ളവരുണ്ട്. ശരിക്കും പേടി കൊണ്ടാണോ ഇത്തരം സാഹചര്യങ്ങളിൽ ഇങ്ങനെ പ്രതികരിക്കുന്നത്? എന്തെങ്കിലും അസുഖമാണോ എന്ന് സംശയിക്കുന്നവരും കുറവല്ല. ശരിക്കും എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്!

ഉത്കണ്ഠ അഥവാ ആങ്സൈറ്റി (anxiety)

ആങ്സൈറ്റി അറ്റാക്ക് അല്ലെങ്കിൽ ഉത്കണ്ഠ കേട്ടുപരിചയമുള്ള വാക്കാകും. എന്നാൽ, ഇത് സംബന്ധിച്ച് കൂടുതൽ അറിവുള്ളവർ ചുരുക്കമാണ്. വെറുമൊരു മാനസികാരോഗ്യ അവസ്ഥയായി തള്ളിക്കളയേണ്ട ഒന്നല്ല ആങ്സൈറ്റി. എന്നാൽ, അമിതമായി ആശങ്കപ്പെടേണ്ട കാര്യവുമില്ല. ഏറ്റവും സാധാരണമായ മാനസികാരോഗ്യ അവസ്ഥയാണിത്. അതിനാൽ, ആങ്സൈറ്റിയുടെ കാരണം എന്തായിരിക്കാം, അവ എങ്ങനെ തിരിച്ചറിയാം, കൈകാര്യം ചെയ്യാനുള്ള വഴികൾ എന്നിവ തിരിച്ചറിയേണ്ടത് അത്യാവശ്യമാണ്. 

 ഉത്കണ്ഠയുടെ ലക്ഷണങ്ങൾ ഓരോ വ്യക്തിയിലും വ്യത്യസ്തമായിരിക്കും. എങ്കിലും, സമ്മർദ്ദം തന്നെയാണ് മൂലകാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്. ജോലിസംബന്ധമായ സമ്മർദ്ദമോ വ്യക്തിപരമായ സമ്മർദ്ദമോ ഇതിൽ ഉൾപ്പെടുന്നു. ആഴ്ചകൾ മുതൽ മാസങ്ങൾ വരെ ഇതിന്റെ ലക്ഷണങ്ങൾ നീണ്ടുനിന്നേക്കാം. ചിലർക്ക് ഉയരം ഭയമായിരിക്കും, മറ്റുചിലർക്ക് അടഞ്ഞുകിടക്കുന്നയിടങ്ങളോട് ഭയമായിരിക്കും. ഒരു സദസിനെ അഭിസംബോധന ചെയ്യുമ്പോൾ വിറയൽ അനുഭവപ്പെടുയവരും കുറവല്ല. ഇത്തരം ഭയങ്ങളുടെ പരിണിതഫലമായാണ് ഉത്കണ്ഠ ഉണ്ടാകുന്നത്. 

 ആങ്സൈറ്റി ഉണ്ടാകുമ്പോൾ എന്താണ് അനുഭവെപ്പടുക? 

വിയർപ്പ്, ശ്വാസതടസ്സം, നെഞ്ചുവേദന, തലകറക്കം തുടങ്ങിയവയാണ് ആങ്സൈറ്റിയെ തുടർന്നുണ്ടാകുന്ന ശാരീരിക ലക്ഷണങ്ങൾ. ചിലപ്പോൾ ബോധക്ഷയം പോലും ഉണ്ടായേക്കാം. ദ്രുതഗതിയിൽ ഹൃദയമിടിപ്പ് വർധിക്കുക, വയറ്റിലുണ്ടാകുന്ന അസ്വസ്ഥത, നെഞ്ചിൽ ഭാരം പോലെ തോന്നുക എന്നിവയും അനുഭയപ്പെട്ടേക്കാം. ഏതാനും സെക്കൻഡുകൾ മുതൽ മിനിറ്റുകൾ വരെ അല്ലെങ്കിൽ ഏതാനും മണിക്കൂറുകൾ വരെ ഈ ലക്ഷണങ്ങൾ നീണ്ടുനിൽക്കും. ചിലപ്പോൾ ഒരു ദിവസം മുഴുവൻ പരിഭ്രാന്തി നിറഞ്ഞ അവസ്ഥയിൽ തുടരാം.

 എങ്ങനെ നേരിടാം?

  • ഉത്കണ്ഠയുടെ ലക്ഷണങ്ങൾ ഓരോരുത്തരിലും വ്യത്യസ്തമായിരിക്കും. അതിനാൽ തന്ന സ്വയം നിരീക്ഷിച്ച് ലക്ഷണങ്ങൾ വിലയിരുത്തേണ്ടത് പ്രധാനമാണ്. 
  • ഉത്കണ്ഠയുടെ ശാരീരിക ലക്ഷണങ്ങൾ എന്താണെന്ന് മനസിലാക്കി അവ ലിസ്റ്റ് ചെയ്‌ത്‌ സൂക്ഷിക്കുക
  • ലക്ഷണങ്ങൾ തുടങ്ങി എത്ര നേരം നീണ്ടുനിൽക്കുന്നുവെന്ന് നിരീക്ഷിക്കുക. 
  • ഉത്കണ്ഠ തുടങ്ങിയാൽ ഉടൻ തന്നെ ആരുടെയെങ്കിലും സഹായം തേടുക. സാവധാനം എവിടെയെങ്കിലും ഇരിക്കുക. ഒരു നിശ്ചിത സ്ഥലത്തേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുവാൻ ശ്രമിക്കുക. പതിയെ ശ്വാസമെടുക്കുക. ഉത്കണ്ഠ കുറയുന്നത് വരെ ഇത് തുടരാം. 
  • മസിൽ റിലാക്‌സേഷൻ വ്യായാമങ്ങൾ ഉത്കണ്ഠക്ക് വളരെ ഫലപ്രദമാണ്. ഇത് പരിശീലിക്കുക. എല്ലാ ദിവസവും ഇത്തരം വ്യായാമങ്ങൾ പരിശീലിക്കുന്നത് നല്ലതാണ്. ഈ വ്യായാമങ്ങൾ ഉത്കണ്ഠയുടെ ശാരീരിക ലക്ഷണങ്ങൾ കുറയ്ക്കുമെന്ന് തെളിയിച്ചിട്ടുണ്ട്. 
Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News