ഹരിയാനയില്‍ കുടുംബാംഗങ്ങളെ ബന്ദിയാക്കി മൂന്നു സ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്തു

പ്രതികൾ കത്തികളും മറ്റ് മൂർച്ചയുള്ള ആയുധങ്ങളുമായാണ് വീട്ടില്‍ അതിക്രമിച്ചു കയറിയതെന്ന് പൊലീസ് പറഞ്ഞു

Update: 2023-09-22 06:41 GMT
Editor : Jaisy Thomas | By : Web Desk

പ്രതീകാത്മക ചിത്രം

Advertising

പാനിപ്പത്ത്: ഹരിയാനയിലെ പാനിപ്പത്തില്‍ മൂന്നു സ്ത്രീകളെ കുടുംബാംഗങ്ങളുടെ മുന്നില്‍വച്ച് നാലംഗ സംഘം കൂട്ടബലാത്സംഗം ചെയ്തു. ബുധനാഴ്ച വൈകിട്ടാണ് സംഭവം. പ്രതികൾ കത്തികളും മറ്റ് മൂർച്ചയുള്ള ആയുധങ്ങളുമായാണ് വീട്ടില്‍ അതിക്രമിച്ചു കയറിയതെന്ന് പൊലീസ് പറഞ്ഞു.

കുടുംബം താമസിച്ചിരുന്ന വീട്ടിലേക്ക് അതിക്രമിച്ച് കയറിയ നാല് പേർ മൂന്ന് തൊഴിലാളികളായ സ്ത്രീകളുടെ കുടുംബാംഗങ്ങളെ കയർ ഉപയോഗിച്ച് കെട്ടിയിട്ട് ബലാത്സംഗം ചെയ്യുകയായിരുന്നു. പീഡനത്തിനു ശേഷം ഇവരുടെ പണവും ആഭരണങ്ങളും കവര്‍ന്നു.

സംഭവം നടന്ന അതേസ്ഥലത്ത് ഒരു കിലോമീറ്റര്‍ ചുറ്റളവിനുള്ളില്‍ മറ്റൊരു ആക്രമണവും നടന്നു. ഭര്‍ത്താവിനെ കൊള്ളയടിച്ച ശേഷം രോഗിയായ ഭാര്യയെ അക്രമികള്‍ കൊലപ്പെടുത്തി. ബുധനാഴ്ച രാത്രിയാണ് ഈ ആക്രമണവും അരങ്ങേറിയത്. രണ്ടു സംഭവത്തിനു പിന്നിലും ഒരേ സംഘമാണെന്നാണ് പൊലീസിന്‍റെ സംശയം. അജ്ഞാത സംഘം അയാളുടെ പണവും മൊബൈല്‍ ഫോണും മോഷ്ടിച്ചു. രണ്ട് സംഭവങ്ങളും ഒരേ ഗ്രാമത്തിലാണ് നടന്നതെന്ന് പാനിപ്പത്തിലെ മത്‌ലൗഡ പൊലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഹൗസ് ഓഫീസർ വിജയ് പറഞ്ഞു. അന്വേഷണം പുരോഗമിക്കുകയാണെന്നും ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News