രുചിയുള്ള പട്ടുസാരികള്‍, നാവില്‍ കപ്പലോടിക്കുന്ന കസവു പുടവകള്‍; വൈറലായി വീഡിയോ

പുനെ മാരിയറ്റിലെ ഷെഫായ തന്‍വി പല്‍ഷിക്കറാണ് വ്യത്യസ്തമായ ഈ കേക്കിന് പിന്നില്

Update: 2021-10-11 03:30 GMT
Editor : Jaisy Thomas | By : Web Desk
Advertising

കേക്ക് വിപണി ഇപ്പോള്‍ പണ്ടത്തേതിലും ഉഷാറാണ്. ഹോം മേയ്ഡ് കേക്കുകള്‍ ജനപ്രിയമായിക്കൊണ്ടിരിക്കുന്നു. എന്തിനും ഏതിനും കേക്ക് മുറിക്കുന്ന പതിവിലേക്കെത്തി നമ്മള്‍. അതും വെറും കേക്കായാല്‍ പോരാ..വെറൈറ്റിയുള്ള കേക്കുകള്‍ വേണം. പലതരത്തിലുള്ള കേക്കുകള്‍ നമ്മള്‍ കണ്ടിട്ടുണ്ട്. ഇതു കേക്കാണോ എന്നു തോന്നുന്ന വിധത്തിലുള്ള കേക്കുകള്‍. അത്തരത്തിലുള്ള കുറച്ചു കേക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.



മടക്കി വച്ച പട്ടുസാരിയുടെ ആകൃതിയിലുള്ള കേക്കുകള്‍ കണ്ടാല്‍‌ കേക്ക് ആണെന്നും പറയില്ല. സാരിക്കു മുകളില്‍ ആഭരണങ്ങള്‍ നിരത്തിവച്ചിരിക്കുന്നതും കാണാം. പുനെ മാരിയറ്റിലെ ഷെഫായ തന്‍വി പല്‍ഷിക്കറാണ് വ്യത്യസ്തമായ ഈ കേക്കിന് പിന്നില്‍. മഹാരാഷ്ട്ര സ്വദേശിയായ ഷെഫ് സംസ്ഥാനത്തിന്‍റെ പാരമ്പര്യത്തിനുള്ള ആദരമായാണ് ഇത്തരത്തിലൊരു കേക്ക് തയാറാക്കിയിരിക്കുന്നത്. അഞ്ച് കിലോഗ്രാം തൂക്കമുണ്ട് ഈ കേക്കിന്. രണ്ട് ദിവസം കൊണ്ടാണ് കേക്ക് തയാറാക്കിയത്. അലങ്കാരത്തിന് വേണ്ടി മാത്രം വിനിയോഗിച്ചത് ഏകദേശം മുപ്പത് മണിക്കൂറാണ്.



പട്ടുസാരി കേക്ക് മാത്രമല്ല, കേരള സാരിയുടെ മാതൃകയിലുള്ള കേക്കും തന്‍വി ഉണ്ടാക്കിയിട്ടുണ്ട്. കേക്കിന് മുകളില്‍ പാലയ്ക്കാമാലയും ജിമിക്കി കമ്മലുമൊക്കെ തന്‍വി കേക്കിന്‍റെ രൂപത്തില്‍ ഡിസൈന്‍ ചെയ്തിട്ടുണ്ട്. ചെടിച്ചട്ടി,ബാഗ് അങ്ങനെ അതിശയിപ്പിക്കുന്ന വിധത്തിലുള്ള കേക്കുകള്‍ തന്‍വിയുടെ കയ്യിലുണ്ട്. 

Full View


 



Full View

Full View

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News