കര്‍ണാടകയോട് തോറ്റു: കേരളം വിജയ്ഹസാരെ ട്രോഫിയില്‍ നിന്ന് പുറത്ത്

വിജയ്ഹസാരെ ട്രോഫിയിലെ ക്വാര്‍ട്ടറില്‍ നിലവിലെ ചാമ്പ്യന്മാര്‍ കൂടിയായ കര്‍ണാടകയോട് 80 റണ്‍സിനാണ് കേരളം തോറ്റത്.

Update: 2021-03-08 12:01 GMT
Advertising

കര്‍ണാടകയുടെ കൂറ്റന്‍ സ്‌കോറിന് മുന്നില്‍ കേരളം വീണു. വിജയ്ഹസാരെ ട്രോഫിയിലെ ക്വാര്‍ട്ടറില്‍ നിലവിലെ ചാമ്പ്യന്മാര്‍ കൂടിയായ കര്‍ണാടകയോട് 80 റണ്‍സിനാണ് കേരളം തോറ്റത്. കര്‍ണാടക ഉയര്‍ത്തിയ 338 എന്ന വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ കേരളം 258 റണ്‍സിന് പുറത്താവുകയായിരുന്നു. കേരളത്തിനായി വത്സല്‍ 92 റണ്‍സ് നേടി. 52 റണ്‍സ് നേടിയ മുഹമ്മദ് അസ്ഹറുദ്ദീനും തിളങ്ങി. ബാക്കിയുള്ളവര്‍ക്കൊന്നും കാര്യമായ സംഭാവന നല്‍കാനായില്ല.

മികച്ച ഫോമിലുള്ള റോബിന്‍ ഉത്തപ്പക്ക് രണ്ട് റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ. വിഷ്ണു വിനോദ്(28) നായകന്‍ സച്ചിന്‍ ബേബി(27) ജലജ് സക്‌സേന(24) എന്നിവര്‍ വേഗത്തില്‍ പുറത്തായി. തുടക്കത്തിലെ തകര്‍ച്ചക്ക് ശേഷം മുഹമ്മദ് അസ്ഹറുദ്ദിനും വത്സലും ചേര്‍ന്ന് പ്രതീക്ഷ നല്‍കിയെങ്കിലും അസ്ഹറിനെ പുറത്താക്കി കര്‍ണാടകം കളിയിലേക്ക് തിരിച്ചുവന്നു. 34 പന്തില്‍ നിന്ന് രണ്ട് സിക്‌സറും അഞ്ച് ബൗണ്ടറിയും അടങ്ങുന്നതായിരുന്നു അസ്ഹറിന്റെ ഇന്നിങ്‌സ്. 96 പന്തില്‍ നിന്ന് മൂന്ന് സിക്‌സറും ആറു ബൗണ്ടറിയും അടങ്ങുന്നതായിരുന്നു വത്സലിന്റെ ഇന്നിങ്‌സ്. കര്‍ണാടകയ്ക്കായി റോണിറ്റ് മോരെ അഞ്ച് വിക്കറ്റ് വീഴ്ത്തി.

നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ കര്‍ണാടകയ്ക്ക് ക്യാപ്റ്റന്‍ ആര്‍ സമര്‍ത്ഥ് (192), ദേവ്ദത്ത് പടിക്കല്‍ (101) എന്നിവരുടെ സെഞ്ചുറികളാണ് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. കര്‍ണാടകയ്ക്ക് നഷ്ടമായ മൂന്ന് വിക്കറ്റുകളും നേടിയത് എന്‍ പി ബേസിലാണ്. 43ാം ഓവറിലാണ് കര്‍ണാടകയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമാകുന്നത്. അപ്പോഴേക്കും ഓപ്പണിംഗ് വിക്കറ്റില്‍ 249 റണ്‍സായിരുന്നു. പിന്നീട് വന്നവര്‍ തകര്‍ത്തടിച്ചതോടെ സ്കോര്‍ 300 കടന്നു.

Tags:    

Similar News