വിജയവഴിയിൽ തിരിച്ചെത്തി ലിവർപൂൾ; വെസ്റ്റ്ഹാമിനെ തകർത്ത് ചെൽസി

ജയത്തോടെ ലിവർപൂൾ മൂന്നാംസ്ഥാനത്ത് തുടരുന്നു. നിലവിൽ 36 മത്സരങ്ങളിൽ നിന്നായി 78 പോയന്റാണ് സമ്പാദ്യം.

Update: 2024-05-05 18:45 GMT
Editor : Sharafudheen TK | By : Sports Desk
Advertising

ലണ്ടൻ: തോൽവിക്കും സമനിലക്കും ശേഷം വമ്പൻജയത്തോടെ ലിവർപൂൾ തിരിച്ചുവരവ്. സ്വന്തം തട്ടകമായ ആൻഫീൽഡിൽ ടോട്ടനത്തെ രണ്ടിനെതിരെ നാല് ഗോളുകൾക്കാണ് തകർത്തത്. മുഹമ്മദ് സലാഹ്(16), ആന്ദ്രെ റോബർട്ട്സൺ(45), കോഡി ഗാക്പോ(50), ഹാവി എലിയറ്റ്(59) എന്നിവർ ചെമ്പടക്കായി ലക്ഷ്യം കണ്ടു. റിച്ചിലാസൺ(72), സൺഹ്യൂം(77) എന്നിവർ ടോട്ടനത്തിലായി ആശ്വാസഗോൾനേടി. ജയത്തോടെ ലിവർപൂൾ മൂന്നാംസ്ഥാനത്ത് തുടരുന്നു. നിലവിൽ 36 മത്സരങ്ങളിൽ നിന്നായി 78 പോയന്റാണ് സമ്പാദ്യം. സീസണിലെ 23ാം ജയമാണ് നേടിയത്. 83 പോയന്റുമായി ആഴ്‌സനൽ ഒന്നാമതും 82 പോയന്റുള്ള മാഞ്ചസ്റ്റർ സിറ്റി രണ്ടാമതുമാണ്.

മറ്റൊരു മത്സരത്തിൽ വെസ്റ്റ്ഹാമിനെ എതിരില്ലാത്ത അഞ്ചുഗോളിന് ചെൽസി തകർത്തുവിട്ടു. സ്‌ട്രൈക്കർ നിക്കോളാസ് ജാക്‌സന്റെ ഇരട്ടഗോൾ(48,80) മികവിലാണ് നീലപട വമ്പൻജയം സ്വന്തമാക്കിയത്. കോൾ പാൽമർ(15),കൊണോർ ഗല്ലഗർ(30), നോണി മഡുവേക(36) എന്നിവരാണ് മറ്റു സ്‌കോറർമാർ.  ജയത്തോടെ യുണൈറ്റഡിനെ പിന്തള്ളി ചെൽസി ഏഴാം സ്ഥാനത്തേക്കുയർന്നു. ആവേശ പോരാട്ടത്തിൽ ഒറ്റഗോളിന് ബ്രൈട്ടൻ ആസ്റ്റൺവില്ലയെ കീഴടക്കി. 87ാം മിനിറ്റിൽ ജോ പെഡ്രോയാണ് വിജയഗോൾ സ്വന്തമാക്കിയത്.

Tags:    

Writer - Sharafudheen TK

contributor

Editor - Sharafudheen TK

contributor

By - Sports Desk

contributor

Similar News