പ്രകൃതിയെ കാന്‍വാസിലേക്ക് പകര്‍ത്തി രണ്ട് കലാകാരികള്‍

Update: 2017-08-18 23:03 GMT
പ്രകൃതിയെ കാന്‍വാസിലേക്ക് പകര്‍ത്തി രണ്ട് കലാകാരികള്‍

പഴയ നാട്ടിന്‍പുറവും, വറ്റാത്ത പുഴയും മലയുമുള്‍പ്പടെ പ്രകൃതിയുടെ തുടിപ്പുകളാണ് കാന്‍വാസുകളിലധികവും

Full View

പ്രകൃതിയെ പ്രമേയമാക്കി രണ്ട് കലാകാരികള്‍ വരച്ച ചിത്രങ്ങളുടെ പ്രദര്‍ശനം കോഴിക്കോട് ലളിതകല അക്കാദമി ആര്‍ട്ട് ഗാലറിയില്‍ ആരംഭിച്ചു. വളരെ നിസ്സാരമെന്ന് കരുതുന്ന പ്രകൃതിയിലെ ചെറിയ കാഴ്ചകള്‍ പോലും വളരെ മനോഹരമായി കാന്‍വാസിലേക്ക് പ്രതിഫലിപ്പിച്ചിരിക്കുകയാണ് ഇവര്‍. പ്രദര്‍ശനം നാളെ സമാപിക്കും...

പ്രകൃതി ദൃശ്യങ്ങളുടെ വര്‍ണക്കാഴ്ചകളാണ് ലളിത കലാ അക്കാദമി ആര്‍ട്ട് ഗാലറിയില്‍. പഴയ നാട്ടിന്‍പുറവും, വറ്റാത്ത പുഴയും മലയുമുള്‍പ്പടെ പ്രകൃതിയുടെ തുടിപ്പുകളാണ് കാന്‍വാസുകളിലധികവും

അക്രിലിക് പെയിന്‍റിങ്ങുകളാണ് അധ്യാപികയായ സിതാരയുടെ വരകളിലധികവും. പ്രകൃതിയാണ് തീമെന്നതിനാല്‍ തന്നെ കടുംചായക്കൂട്ടുകള്‍ക്കും കുറവില്ല. ഓയില്‍ പെയിന്‍റിങുകളോടാണ് കൃഷിഭവന്‍ ഉദ്യോഗസ്ഥകൂടിയായ മോളി മുകുന്ദന് പ്രിയം.

ബാങ്ക് മെന്‍സ് ക്ലബ് സംഘടിപ്പിക്കുന്ന ചിത്രപ്രദര്‍ശനം ഈ മാസം 31 ന് അവസാനിക്കും

Tags:    

Similar News