ബന്ധു നിയമനവിവാദത്തില്‍ വി മുരളീധരനില്‍ നിന്നും വിജിലന്‍സ് മൊഴിയെടുത്തു

Update: 2017-11-12 13:36 GMT
ബന്ധു നിയമനവിവാദത്തില്‍ വി മുരളീധരനില്‍ നിന്നും വിജിലന്‍സ് മൊഴിയെടുത്തു

പരാതിക്കാരില്‍ ഒരാളായ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ മൊഴി വിജിലന്‍സ് ഉടന്‍ തന്നെ രേഖപ്പെടുത്തും.

ബന്ധു നിയമനത്തില്‍ ഇപി ജയരാജനെതിരായ കേസ് അന്വേഷിക്കുന്ന വിജിലന്‍സ് സംഘം പരാതിക്കാരനായ ബിജെപി നേതാവ് വി മുരളീധരനില്‍ നിന്ന് മൊഴിയെടുത്തു. അന്വേഷണ ഉദ്യോഗസ്ഥനായ വിജിലന്‍സ് എസ്പി കെ ജയകുമാറിന്റെ നേത്യത്വത്തിലായിരുന്നു മൊഴിയെടുക്കല്‍. പരാതിയില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ക്ക് രേഖാമൂലമുള്ള തെളിവുകള്‍ നല്‍കിയെന്ന് വി മുരളീധരന്‍ പറഞ്ഞു. പരാതിക്കാരില്‍ ഒരാളായ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ മൊഴി വിജിലന്‍സ് ഉടന്‍ തന്നെ രേഖപ്പെടുത്തും.

Writer - തസ്നി ജബീല്‍

Writer

Editor - തസ്നി ജബീല്‍

Writer

Subin - തസ്നി ജബീല്‍

Writer

Similar News