കൊട്ടിയൂര്‍ പീഡനക്കേസ്; അരോപണ പ്രത്യാരോപണങ്ങളുമായി പി.ജയരാജനും സണ്ണി ജോസഫ് എം.എല്‍.എയും

Update: 2018-01-08 07:47 GMT
കൊട്ടിയൂര്‍ പീഡനക്കേസ്; അരോപണ പ്രത്യാരോപണങ്ങളുമായി പി.ജയരാജനും സണ്ണി ജോസഫ് എം.എല്‍.എയും

അതേ സമയം തെരഞ്ഞെടുപ്പില്‍ സിപിഎമ്മിനെ സഹായിച്ച ഫാദര്‍ റോബിന്‍ വടക്കുംചേരിയെ സഹായിക്കാനാണ് പി ജയരാജന്‍ ശ്രമിക്കുന്നതെന്ന് സണ്ണി ജോസഫ് എംഎല്‍എ മറുപടി പറഞ്ഞു

Full View

കൊട്ടിയൂര്‍ പീഡനക്കേസിന്റെ അന്വേഷണക്കേസില്‍ സഭ ഇടപെടേണ്ടെന്ന് സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍. അന്വേഷണസംഘം സഭയെ തേജോവധം ചെയ്യുമെന്ന പ്രസ്താവന അന്വേഷണത്തിലുള്ള ഇടപെടലെന്നും ജയരാജന്‍ ഫേസ്ബുക്കില്‍ ആരോപിച്ചു. സംഭവം അറിഞ്ഞിട്ടും പേരാവൂര്‌ എംഎല്‍എ സണ്ണി ജോസഫ് പ്രതികാരിക്കതിരുന്നത് ജനങ്ങളില്‍ സംശയം ഉളവാക്കിയിട്ടുണ്ടെന്നും ജയരാജന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

Advertising
Advertising

Full View

അതേ സമയം തെരഞ്ഞെടുപ്പില്‍ സിപിഎമ്മിനെ സഹായിച്ച ഫാദര്‍ റോബിന്‍ വടക്കുംചേരിയെ സഹായിക്കാനാണ് പി ജയരാജന്‍ ശ്രമിക്കുന്നതെന്ന് സണ്ണി ജോസഫ് എംഎല്‍എ മറുപടി പറഞ്ഞു. പിണറായി വിജയനുമായി പളളിമേടയില്‍ ഇരുന്ന് പല തവണ ഫോണില് സംസാരിച്ചിട്ടുളള വ്യക്തിയാണ് ഫാദര്‍ റോബിന്. നിയമസഭാ സമ്മേളനംനടക്കുന്നതിനാലാണ് സംഭവ സ്ഥലത്തെത്താന് കഴിയാതിരുന്നതെന്നും അദ്ദേഹം മീഡിയവണിനോട് പ്രതികരിച്ചു.

Writer - സാറാ ജസിന്‍ വര്‍ഗീസ്

Writer

Editor - സാറാ ജസിന്‍ വര്‍ഗീസ്

Writer

Ubaid - സാറാ ജസിന്‍ വര്‍ഗീസ്

Writer

Similar News