90 ശതമാനം തൊഴിലുകളും തൊഴില്‍ നിയമത്തിന്റെ പരിധിയില്‍ നിന്ന് നീക്കാന്‍ കേന്ദ്രശ്രമമെന്ന് സിഐടിയു

Update: 2018-04-26 12:48 GMT
Editor : Alwyn K Jose
90 ശതമാനം തൊഴിലുകളും തൊഴില്‍ നിയമത്തിന്റെ പരിധിയില്‍ നിന്ന് നീക്കാന്‍ കേന്ദ്രശ്രമമെന്ന് സിഐടിയു
Advertising

പൊതുമേഖലാ സ്ഥാപനങ്ങളെല്ലാം സ്വകാര്യവത്‍കരിക്കാനുള്ള നീക്കം നടക്കുകയാണെന്നും സാമ്പത്തിക വളര്‍ച്ചാനിരക്കുകള്‍ പെരുപ്പിച്ചുകാണിക്കുകയാണെന്നും തപന്‍സെന്‍ പറഞ്ഞു

Full View

രാജ്യത്തെ 90 ശതമാനം തൊഴിലുകളും തൊഴില്‍ നിയമത്തിന്റെ പരിധിയില്‍ നിന്ന് നീക്കാന്‍ കേന്ദ്രസര്‍‌‍ക്കാര്‍ ശ്രമിക്കുകയാണെന്ന് സിഐടിയു അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി തപന്‍സെന്‍. പൊതുമേഖലാ സ്ഥാപനങ്ങളെല്ലാം സ്വകാര്യവത്‍കരിക്കാനുള്ള നീക്കം നടക്കുകയാണെന്നും സാമ്പത്തിക വളര്‍ച്ചാനിരക്കുകള്‍ പെരുപ്പിച്ചുകാണിക്കുകയാണെന്നും തപന്‍സെന്‍ പറഞ്ഞു. സിഐടിയു സംസ്ഥാന സമ്മേളനം പാലക്കാട് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദേഹം. സമ്മേളനനഗരിയില്‍ സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദന്‍ പതാക ഉയര്‍ത്തി. മൂന്ന് ദിവസം നീളുന്ന സമ്മേളനത്തില്‍ 555 പ്രതിനിധികള്‍ പങ്കെടുക്കുന്നുണ്ട്. മറ്റന്നാള്‍ വൈകീട്ട് നടക്കുന്ന സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.

Tags:    

Writer - Alwyn K Jose

contributor

Editor - Alwyn K Jose

contributor

Similar News