ഹൈക്കോടതി വളപ്പിലെ സംഘര്‍ഷം: ജുഡീഷ്യല്‍ അന്വേഷണത്തിന് എജി ശിപാര്‍ശ ചെയ്തു

Update: 2018-05-05 20:36 GMT
ഹൈക്കോടതി വളപ്പിലെ സംഘര്‍ഷം: ജുഡീഷ്യല്‍ അന്വേഷണത്തിന് എജി ശിപാര്‍ശ ചെയ്തു
Advertising

ഹൈക്കോടതി വളപ്പിലെ സംഘര്‍ഷം സംബന്ധിച്ച് ജുഡീഷ്യല്‍ അന്വേഷണത്തിന് എജി സി പി സുധാകരപ്രസാദ് ശിപാര്‍ശ ചെയ്തു.

ഹൈക്കോടതി വളപ്പിലെ സംഘര്‍ഷം സംബന്ധിച്ച് ജുഡീഷ്യല്‍ അന്വേഷണത്തിന് എജി സി പി സുധാകരപ്രസാദ് ശിപാര്‍ശ ചെയ്തു. മാധ്യമപ്രവര്‍ത്തകരെ കയ്യേറ്റം ചെയ്ത അഭിഭാഷകരുടെ നടപടി ദൌര്‍ഭാഗ്യകരമാണെന്ന് എജി പറഞ്ഞു.

അഭിഭാഷക അസോസിയേഷന്‍ കോടതി നടപടികള്‍ ബഹിഷ്കരിച്ചു. ഇതോടെ കോടതി നടപടികള്‍ ഭാഗികമായി തടസ്സപ്പെട്ടു. ഇന്ന് പരിഗണിക്കാനിരുന്ന കേസുകള്‍ മാറ്റിവെച്ചു. ഹൈക്കോടതിയില്‍ മാധ്യമ പ്രവര്‍ത്തകരെ മര്‍ദ്ദിച്ച സംഭത്തില്‍ പ്രതിഷേധം ശക്തമാക്കാനാണ് കെയുഡബ്ല്യുജെയുടെ തീരുമാനം. എല്ലാ ജില്ലാ കേന്ദ്രങ്ങളിലും കെയുഡബ്ല്യുജെയുടെ നേതൃത്വത്തില്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചു. ഹൈക്കോടതിയിലെ മീഡിയ റൂം താഴിട്ട് പൂട്ടിയതിലും മാധ്യമ പ്രവര്‍ത്തകരെ കയ്യേറ്റം ചെയ്തതിലും പോലീസ് പരാതി നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്. ആക്രമണത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന മീഡിയവണ്‍ വാര്‍ത്താ സംഘത്തിന്‍റെ മൊഴി ഇന്നലെ പോലീസ് രേഖപ്പെടുത്തിയിരുന്നു.

Tags:    

Similar News