ഉറങ്ങിക്കിടന്ന 10 വയസുകാരിയെ തട്ടികൊണ്ടുപോയി പീഡിപ്പിച്ച സംഭവം; പ്രതി പിടിയിൽ

പ്രതി പെൺകുട്ടിയുടെ വീടിന് സമീപത്ത് കൂടി നടന്നുപോകുന്ന സി.സി.ടി.വി ദൃശ്യം മീഡിയവണിന്

Update: 2024-05-17 04:55 GMT
Editor : Lissy P | By : Web Desk

കാസർകോട്: പടന്നക്കാട് ഉറങ്ങിക്കിടന്ന പത്തുവയസുകാരിയെ തട്ടികൊണ്ടുപോയി പീഡിപ്പിച്ച് സ്വർണം കവർന്ന കേസിലെ പ്രതി പിടിയിൽ. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ഇയാളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും. കേസിൽ പ്രതിയെന്ന് സംശയിക്കുന്ന യുവാവിന്റെ സിസിടിവി ദൃശ്യം മീഡിയവണിന് ലഭിച്ചു.സംഭവം നടന്ന ദിവസം പുലർച്ചെ കുട്ടിയുടെ വീടിന്‍റെ ഭാഗത്തേക്ക് നടക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്.

30 വയസിനടുത്ത് പ്രായമുള്ള യുവാവാണ് പൊലീസിൻ്റെ പിടിയിലുള്ളതെന്നാണ് സൂചന. പാൻ്റും ഷർട്ടും ധരിച്ച യുവാവ് പുലർച്ച മൂന്ന് മണിക്ക് പെൺകുട്ടിയുടെ വീടിൻ്റെ അടുത്തുകൂടി നടന്നുപോകുന്നതിൻ്റെ ദൃശ്യമാണ് പുറത്ത് വന്നത്. ഇതോടെയാണ് പ്രതിയെ കണ്ടെത്താൻ സഹായകമായത്.

Advertising
Advertising

കഞ്ചാവ് ഉൾപെടെയുള്ള ലഹരിക്കടിമയാണ് യുവാവെന്ന് പൊലീസ് പറയുന്നു. പീഡനത്തിനിരയായ പെൺകുട്ടിയുടെ വീടിന്റെ ഒരു കിലോമീറ്റർ അകലെയാണ് പ്രതിയുടെ വീട്. പ്രതിയുടെ അറസ്റ്റ് ഇന്ന് തന്നെ രേഖപ്പെടുത്തുമെന്നാണ് സൂചന. ഡിഐജി തോംസൺ ജോസ്, ജില്ലാ പൊലീസ് മേധാവി പി ബിജോയ് എന്നിവർ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. 4 ഡിവൈ എസ് പിമാർ ഉൾപ്പെടെ 20 അംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്.

ലഹരി മാഫിയ സംഘാംഗങ്ങളായ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. ഇവരിൽ ഉൾപ്പെട്ടവർ തന്നെയാണ് പ്രതിയെന്നാണ് വിവരം.

Full View


Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News