ഏറ്റുമാനൂരില്‍ ആതിര, മുവാറ്റുപുഴയിൽ സണ്ണി കടൂത്താഴെ; രണ്ട് സ്ഥാനാര്‍ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി20

വോട്ടർപട്ടികയിൽ പേരില്ലാത്തതിനെ തുടർന്ന് രണ്ടു നടിമാർ മത്സരത്തിൽ നിന്ന് പിന്മാറിയിരുന്നു

Update: 2026-03-19 13:14 GMT

കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള രണ്ട് സ്ഥാനാര്‍ഥികളെകൂടി പ്രഖ്യാപിച്ച് ട്വന്റി20. വോട്ടർപട്ടികയിൽ പേരില്ലാത്തതിനെ തുടർന്ന് മത്സരത്തിൽ നിന്ന് പിന്മാറിയ നടി വീണാ നായർക്ക് പകരം നർത്തകി ആതിര ഡി. നായർ ഏറ്റുമാനൂരിൽ സ്ഥാനാർഥിയാകും.

മുവാറ്റുപുഴയിൽ സണ്ണി കടൂത്താഴെയാണ് സ്ഥാനാര്‍ഥി. കോതമംഗലത്ത് പ്രവര്‍ത്തിക്കുന്ന മില്‍വോക്കി അക്കാദമിയുടെ മാനേജിംഗ് ഡയറക്ടറാണ് സണ്ണി കടൂത്താഴെ.

നേരത്തെ, ഏറ്റുമാനൂരിലേ ട്വന്റി 20 സ്ഥാനാർഥി വീണ നായർക്ക് വോട്ടില്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് പിന്മാറിയിരുന്നു. ചങ്ങനാശ്ശേരി മണ്ഡലത്തിൽ വോട്ട് ഉണ്ടെന്നാണ് നടി വീണ നായർ കരുതിയിരുന്നത്.

പെരുമ്പാവൂരിലെ എന്‍ഡിഎ സ്ഥാനാര്‍ഥി നടി ലക്ഷ്മിപ്രിയയും മാറ്റിയിരുന്നു. കോണ്‍ഗ്രസ് നേതാവായിരുന്ന ജിബി പാത്തിക്കലാണ് പുതിയ സ്ഥാനാര്‍ഥി. ലക്ഷ്മിപ്രിയയുടെ റോഡ്‌ഷോ ഇന്നലെ മാറ്റിയിരുന്നു. റോഡ്ഷോയിൽ എത്തിയില്ല. ‌റോഡ് ഷോക്ക് പകരം പദയാത്ര നടത്തി കേന്ദ്ര മന്ത്രി ശ്രീനിവാസ ശർമ.

Tags:    

Writer - ലാൽകുമാർ

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. കാലിക്കറ്റ് പ്രസ്സ് ക്ലബിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തിൽ നിന്ന് പിജി ഡിപ്ലോമ. കേരള കേന്ദ്ര സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം. കേരള, ദേശീയ വാർത്തകളും കല, ജൻസി, സാഹിത്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ലാൽകുമാർ

By - Web Desk

contributor

Similar News