കെ. സുധാകരനെ ഗൗനിക്കാതെ ഹൈക്കമാന്‍ഡ്; പട്ടികയില്‍ ടി.ഒ മോഹനന്‍ തന്നെ

സുധാകരൻ്റെ പേര് കണ്ണൂരിൽ ഉൾപ്പെടുത്താമെന്ന് ചെന്നിത്തലയ്ക്ക് നൽകിയ ഉറപ്പ് പാലിച്ചില്ല

Update: 2026-03-19 11:54 GMT

ന്യൂഡൽഹി: കോൺ​ഗ്രസ് സ്ഥാനാർഥി പട്ടികയിൽ കെ. സുധാകരൻ്റെ പേരില്ല. കണ്ണൂരിൽ  ടി.ഒ മോഹനൻ്റെ പേര് പട്ടികയിൽ നിന്നും ഒഴിവാക്കിയില്ല. സുധാകരൻ്റെ പേര് കണ്ണൂരിൽ ഉൾപ്പെടുത്താമെന്ന് ചെന്നിത്തലയ്ക്ക് നൽകിയ ഉറപ്പ് പാലിച്ചില്ല.

ഇന്ന് നിശ്ചയിച്ച നാട്ടിലേക്കുള്ള യാത്ര സുധാകരൻ നാളേക്ക് മാറ്റി. സ്ഥാനാർഥി പട്ടിക വന്ന ശേഷം മാത്രം ഡൽഹിയിൽ നിന്ന് മടക്കം.

നേരത്തെ, തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് ഇളവ് വേണമെന്ന കെ.സുധാകരന്‍റെ സമ്മർദത്തിന് മുന്നിൽ ഹൈക്കമാൻഡ് മുട്ടുമടക്കി എന്ന വാർത്ത പുറത്തുവന്നിരുന്നു. എ.കെ ആന്‍റണി, രമേശ് ചെന്നിത്തല അടക്കമുള്ള മുതിർന്ന നേതാക്കൾ ഇടപെട്ടതൊടെയാണ് പ്രതിസന്ധി അയഞ്ഞതിരുന്നത്. അനുനയത്തിൽ എത്താൻ സുധാകരനോട് ആവശ്യപ്പെട്ടെന്ന് ആന്‍റണി പറഞ്ഞു. സുധാകരൻ വിളിച്ചു ചേർത്ത വാർത്താ സമ്മേളനം നടക്കാനിരിക്കെയാണ് നേതൃത്വം ഇടപെട്ടത്.

Advertising
Advertising

ടി.ഒ മോഹനനെയാണ് നേരത്തെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത്. കെ.സുധാകരനും അടൂർ പ്രകാശിനും നിയമസഭയിൽ മത്സരിക്കാൻ ഹൈക്കമാൻഡ് അനുമതി നൽകിയിരുന്നില്ല. കണ്ണൂരിൽ സീറ്റ് നിഷേധിച്ചതിൽ സുധാകരൻ കടുത്ത അതൃപ്തിയിലായിരുന്നു. കെ.സി വേണുഗോപാലിനെ ഫോണിൽ വിളിച്ച് ഗുഡ് ബൈ പറഞ്ഞിരുന്നു.

അതിനിടെ സീറ്റ് നൽകാൻ തീരുമാനിച്ചതിന് പിന്നാലെ മത്സരിക്കാൻ അടൂർ പ്രകാശും സമ്മർദം തുടരുകയായായിരുന്നു. കോന്നിയിൽ സീറ്റില്ലെന്ന് പറഞ്ഞ് രാവിലെ അടൂർ പ്രകാശ് ഫേസ്ബുക്ക് കുറിപ്പിട്ടിരുന്നു. സുധാകരന് സീറ്റുണ്ടെന്ന സൂചന ലഭിച്ചതോടെ അടൂർ പ്രകാശ് പോസ്റ്റ് പിൻവലിച്ചു. സീറ്റ് നിഷേധിക്കപ്പെട്ട് എൽദോസ് കുന്നപ്പിള്ളിയും പെരുമ്പാവൂരിൽ സ്വതന്ത്രനായി മത്സരിക്കാൻ നീക്കം തുടങ്ങി.

Tags:    

Writer - ലാൽകുമാർ

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. കാലിക്കറ്റ് പ്രസ്സ് ക്ലബിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തിൽ നിന്ന് പിജി ഡിപ്ലോമ. കേരള കേന്ദ്ര സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം. കേരള, ദേശീയ വാർത്തകളും കല, ജൻസി, സാഹിത്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ലാൽകുമാർ

By - Web Desk

contributor

Similar News