തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവർത്തനം താളം തെറ്റുന്നു; സർക്കാരിൽ നിന്ന് കിട്ടാനുള്ളത് 2,928 കോടി രൂപ

പണം കുടിശ്ശികയായതോടെ പുതിയ സാമ്പത്തിക വർഷത്തില്‍ പദ്ദതി വെട്ടിക്കുറക്കേണ്ടിവരുമെന്ന ആശങ്കയിലാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍.

Update: 2024-05-17 04:34 GMT
Editor : anjala | By : Web Desk

സർക്കാരില്‍ നിന്ന് കിട്ടാനുള്ള 2,928 കോടി രൂപ കുടിശ്ശികയായതോടെ തദ്ദേശ സ്ഥാപനങ്ങളുടെ പ്രവർത്തനം താളം തെറ്റുന്നു. സമർപ്പിച്ച ബില്ലുകളുടെ കുടിശ്ശിക 1,156 കോടിരൂപയാണ്. തദ്ദേശ സ്ഥാപനങ്ങള്‍ ചിലവഴിച്ച 1,772 കോടി രൂപയുടെ പദ്ദതി വിഹിതം അലോട്ട് ചെയ്തിട്ടുമില്ല. പണം കുടിശ്ശികയായതോടെ പുതിയ സാമ്പത്തിക വർഷത്തില്‍ പദ്ദതി വെട്ടിക്കുറക്കേണ്ടിവരുമെന്ന ആശങ്കയിലാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍. കഴിഞ്ഞ സാമ്പത്തിക വർഷം അവാസനം സമർപ്പിച്ച ബില്ലുകള്‍ പലതും ട്രഷറി മടക്കി. തദ്ദേശ സ്വയംഭരണ വകുപ്പിന്റെ കണക്ക് പ്രകാരം 1156 കോടി രൂപയാണ് ഈ ഇനത്തില്‍ കുടിശ്ശികയായത്.

Advertising
Advertising

കഴിഞ്ഞ വർഷത്തെ മെയിന്റനന്‍സ് ഗ്രാന്ഡിന്റെ മൂന്നാം ഘഡുവും ജനറൽ പർപ്പസ് ഗ്രാൻ്റിന്റെ അവസാന മൂന്ന് ​ഗഡുക്കളും പുതിയ സാമ്പത്തിക വർഷം തുടങ്ങിയിട്ടും അലോട്ട് ചെയ്തിട്ടില്ല. 1772 കോടി രൂപയാണ് ഇത്. രണ്ടു കൂടി പരിഗണിച്ചാൽ 2928 കോടി രൂപ കിട്ടാനുണ്ട് തദ്ദേശ സ്ഥാപനങ്ങള്‍ക്ക്. പുതിയ സാമ്പത്തിക വർഷം അധിക ഗ്രാന്ഡായി ഇത് അനുവദിച്ചില്ലെങ്കില്‍ ഇത്രയും തുക പുതിയ പദ്ധതിയില്‍വെട്ടിക്കുറക്കേണ്ടിവരും

കാർഷിക മേഖല, മൃ​ഗസംരക്ഷണ മേഖല, ഭിന്നശേഷി സ്കോളർഷിപ്പ്, പട്ടികജാതി വിഭാ​ഗങ്ങളുടെ വിവിധ പദ്ധതികൾ തുടങ്ങി അനേകം പദ്ധതികൾ എല്ലാം പ്രതിസന്ധിലാവുന്ന അവസ്ഥയിലേക്കാണ് പോകുന്നതെന്ന് ലോക്കല്‍ ഗവ. മെമ്പേഴ്സ ലീഗ് പി.കെ ഷറഫുദ്ദീന്‍ മീഡിയവണിനോട് പറഞ്ഞു. സർക്കാരിന്റ സാമ്പത്തിക പ്രതിസന്ധിയുടെ രൂക്ഷത വ്യക്തമാക്കുന്നതാണ് തദ്ദേശ സ്ഥാപനങ്ങളുടെ വിഹിത്തിലുണ്ടായ ഈ കുറവ്. 

Full View

Tags:    

Writer - anjala

Sub Editor

Editor - anjala

Sub Editor

By - Web Desk

contributor

Similar News