പുനഃസംഘടന കൊണ്ട് ലക്ഷ്യം വെയ്ക്കുന്നത് നീതിയുക്ത തെരഞ്ഞെടുപ്പ്: സുധീരന്‍

Update: 2018-05-05 22:53 GMT
Editor : Sithara
പുനഃസംഘടന കൊണ്ട് ലക്ഷ്യം വെയ്ക്കുന്നത് നീതിയുക്ത തെരഞ്ഞെടുപ്പ്: സുധീരന്‍
Advertising

പുനസംഘടന കൊണ്ട് നീതിയുക്തവും നിഷ്പക്ഷവുമായ തെരഞ്ഞെടുപ്പാണ് കോണ്‍ഗ്രസ് ലക്ഷ്യം വക്കുന്നതെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍.

പുനസംഘടന കൊണ്ട് നീതിയുക്തവും നിഷ്പക്ഷവുമായ തെരഞ്ഞെടുപ്പാണ് കോണ്‍ഗ്രസ് ലക്ഷ്യം വക്കുന്നതെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍. അതിനായി എഐസിസിയുടെ നേതൃത്വത്തില്‍ രാഷ്ട്രീയ കാര്യസമിതി രൂപീകരിക്കുമെന്നും വി എം സുധീരന്‍ ഡല്‍ഹിയില്‍ പറഞ്ഞു.
അതേസമയം പുനസംഘടനയല്ല സംഘടനാ തെരഞ്ഞെടുപ്പാണ് പാര്‍ട്ടിയില്‍ വേണ്ടതെന്ന അഭിപ്രായ പ്രകടനവുമായി കെ സുധാകരന്‍ രംഗത്തെത്തി.

നിയമസഭാ തെരഞ്ഞെടുപ്പിലെ ദയനീയ തോല്‍വിയോടെ ശക്തമായ പുനസംഘടന വിഷയത്തില്‍ ഹൈകമാന്‍ഡ് എടുത്ത അന്തിമ തീരുമാനത്തിലും ഇത് സംബന്ധിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി നടത്തിയ ചര്‍ച്ചയിലും പൂര്‍ണ്ണ സംതൃപ്തിയാണുള്ളതെന്ന് വി എം സുധീകരന്‍ പറഞ്ഞു. മൂന്ന് മാസത്തിനുള്ളില്‍ ബൂത്ത് തലം മുതല്‍ ഡിസിസി വരെയും കെപിസിസി ഭാരവാഹികളുടെ പുനസംഘടനയും തുടര്‍ന്ന് സംഘടാതെരഞ്ഞെടുപ്പും നടത്തണമെന്ന തീരുമാനം ഐക്യകണ്ഠേന എടുത്തതാണ്. ഇതിനായി 15ഓളം അംഗങ്ങളുള്ള രാഷ്ട്രീയ കാര്യ സമിതിക്ക് എഐസിസിയുടെ മേല്‍നോട്ടത്തില്‍ എത്രയും പെട്ടെന്ന് രൂപം നല്‍കുമെന്നും വി എം സുധീരന്‍ പറഞ്ഞു.

എന്നാല്‍ പുനഃസംഘടനയില്‍ വ്യത്യസ്തമായ അഭിപ്രായമാണ് കെ സുധാകരനുള്ളത്. നിലവിലെ സാഹചര്യത്തില്‍ പുനസംഘനടയല്ല സംഘടനാ തെരഞ്ഞെടുപ്പാണ് പാര്‍ട്ടിയില്‍ വേണ്ടതെന്നതെന്നും കോണ്‍ഗ്രസിനുള്ളിലെ അന്വേഷണ കമ്മീഷനുകള്‍ പ്രഹസനമായി മാറുന്നുവെന്നും കെ സുധാകരന്‍ പറഞ്ഞു.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News