മത്സരച്ചൂടില്‍ തിളച്ച് മറിഞ്ഞ് തിരുവനന്തപുരം മണ്ഡലം

Update: 2018-05-05 13:17 GMT
Editor : admin
മത്സരച്ചൂടില്‍ തിളച്ച് മറിഞ്ഞ് തിരുവനന്തപുരം മണ്ഡലം
Advertising

വി. എസ് ശിവകുമാറും-ആന്‍റണി രാജുവും തമ്മിലാണ് ശക്തമായ പോരാട്ടം. ശ്രീശാന്ത് കളത്തിലിറങ്ങിയപ്പോള്‍ ബിജെപി പ്രവര്‍ത്തകരും ആവേശത്തിലാണ്.

Full View

പ്രമുഖരായ മൂന്ന് നേതാക്കളാണ് തലസ്ഥാനം പിടിയ്ക്കാന്‍ നെട്ടോട്ടമോടുന്നത്. മണ്ഡലം നിലനിര്‍ത്താന്‍ മന്ത്രി വി.എസ് ശിവകുമാറിനെ യുഡിഎഫ് കളത്തിലിറക്കി. തിരിച്ച് പിടിക്കാനുള്ള ചുമതല എല്‍ഡിഎഫ് നല്‍കിയത് ആന്റണി രാജുവിന്. ക്രിക്കറ്റിന്റെ ക്രീസില്‍ നിന്ന് രാഷ്ട്രീയക്കളത്തിലിറങ്ങിയ ശ്രീശാന്താണ് ബിജെപിയുടെ തുറുപ്പ് ചീട്ട്.

ത്രികോണ മത്സരത്തിന്റെ ചൂട് തിരുവനന്തപുരം മണ്ഡലത്തിലുണ്ട്. വി. എസ് ശിവകുമാറും-ആന്‍റണി രാജുവും തമ്മിലാണ് ശക്തമായ പോരാട്ടം. ശ്രീശാന്ത് കളത്തിലിറങ്ങിയപ്പോള്‍ ബിജെപി പ്രവര്‍ത്തകരും ആവേശത്തിലാണ്. വിജയത്തില്‍ക്കുറഞ്ഞതൊന്നും ആരും പ്രതീക്ഷിക്കുന്നുമില്ല.

പരമാവധി വോട്ടര്‍മ്മാരെ നേരില്‍ കണ്ട് പിന്തുണ തേടാനുള്ള ശ്രമത്തിലാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ആന്‍റണി രാജു. ഒന്നാം ഘട്ട പ്രചരണം പകുതി പിന്നിട്ടു.

വികസന പ്രവര്‍ത്തനങ്ങള്‍ എണ്ണിപ്പറഞ്ഞാണ് വി. എസ് ശിവകുമാറിന്‍റെ വോട്ട് പിടുത്തം. ഭൂരിപക്ഷം എത്ര കൂടുമെന്ന് മാത്രം നോക്കിയാല്‍ മതിയെന്നാണ് മന്ത്രി പറയുന്നത്. അത്രക്കുണ്ട് ആത്മവിശ്വാസം.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News