അനർഹമായി ആനുകൂല്യങ്ങൾ നേടുന്നുവെന്ന വ്യജ പ്രചാരണം; സർക്കാർ ധവളപത്രം ഇറക്കണം: എസ്.കെ.എസ്.എസ്.എഫ്

സാമൂഹിക, വിദ്യാഭ്യാസ മേഖലകളിൽ വിവേചനം നേരിടുന്ന ഒരു വിഭാ​ഗത്തിനെതിരെ നിരന്തരം വിദ്വേഷപ്രചാരണം നടത്തുന്നത് വർ​ഗീയ ധ്രുവീകരണം ലക്ഷ്യമിട്ടാണെന്നും എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു.

Update: 2024-06-16 15:03 GMT

കോഴിക്കോട്: മുസ്‌ലിംകൾ അനർഹമായി പലതും നേടുന്നുവെന്ന വ്യാജ പ്രചാരണം നിരന്തരമായി തുടരുന്ന സാഹചര്യത്തിൽ സംസ്ഥാന സർക്കാർ ധവളപത്രമിറക്കണമെന്ന് എസ്.കെ.എസ്.എസ്.എഫ് ആവശ്യപ്പെട്ടു. മുസ്‌ലിംകൾക്ക് അർഹമായ ആനുകൂല്യങ്ങൾ പോലും ഇത് വരെ ലഭിച്ചിട്ടില്ല. സാമൂഹിക, വിദ്യാഭ്യാസ മേഖലകളിൽ ഈ വിവേചനം ഇന്നും പ്രകടമാണ്. വിവിധ കമ്മീഷനുകൾ ഇത് ചൂണ്ടിക്കാട്ടിയതുമാണ്. കേന്ദ്ര സംസ്ഥാന സർവീസുകളിലും പാർലമെന്റ്, നിയമസഭ അടക്കമുള്ള നിയമ നിർമാണ സഭകളിലും ജുഡീഷ്യൽ മേഖലയിലും മുസ്‌ലിം പ്രാതിനിധ്യം ജനസംഖ്യാനുപാതികമായി എത്രയോ പിന്നിലാണ്.

വസ്തുത ഇതായിരിക്കെ നിരന്തരം വിദ്വേഷപ്രചാരണങ്ങൾ നടത്തുന്നത് വർഗീയ ധ്രുവീകരണം ഉണ്ടാക്കാൻ മാത്രമേ സഹായകമാവൂ. ഇത്തരം കുറ്റകൃത്യങ്ങൾക്ക് തടയിടാൻ സംസ്ഥാന സർക്കാരിന് ഉത്തരവാദിത്തമുണ്ടെന്നും വർഗീയ പരാമർശങ്ങൾ നടത്തുന്നവർക്കെതിരെ മുഖം നോക്കാതെ നടപടി സ്വീകരിക്കണമെന്നും എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ, ജനറൽ സെക്രട്ടറി ഒ.പി അഷറഫ് കുറ്റിക്കടവ് എന്നിവർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

By - Web Desk

contributor

Similar News