ഉപദേഷ്ടാവ് മുഖ്യമന്ത്രിക്ക്, പൊലീസിനല്ല; നിലപാട് വ്യക്തമാക്കി സെന്‍കുമാര്‍

Update: 2018-05-05 22:19 GMT
Editor : admin
ഉപദേഷ്ടാവ് മുഖ്യമന്ത്രിക്ക്, പൊലീസിനല്ല; നിലപാട് വ്യക്തമാക്കി സെന്‍കുമാര്‍
Advertising

സര്‍ക്കാരുമായി ഏറ്റുമുട്ടല്‍ പ്രതീക്ഷിക്കുന്നില്ലെന്നും നിയമപ്രശ്നങ്ങളെ കുറിച്ച് പ്രതികരിക്കുന്നില്ലെന്നും സെന്‍കുമാര്‍

സുപ്രീംകോടതിയുടെ ഉത്തരവിന്‍റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തെ പൊലീസ് മേധാവിയായി ടിപി സെന്‍കുമാര്‍ അധികാരമേറ്റു. തിരുവനന്തപുരത്ത് പൊലീസ് ആസ്ഥാനതെത്തിയ സെന്‍കുമാര്‍ ഗാര്‍ഡ് ഓഫ് ഓര്‍ണര്‍ സ്വീകരിച്ച ശേഷം സ്ഥാനമൊഴിയുന്ന ഡിജിപി ലോക്നാഥ് ബെഹ്‍റയില്‍ നിന്നും സ്ഥാനം ഏറ്റെടുത്തു. 11 മാസം നീണ്ട നിയമപപോരാട്ടത്തിന് ശേഷമാണ് നേരത്തെ നഷ്ടമായ കസേരയിലേക്ക് സെന്‍കുമാര്‍ മടങ്ങിയെത്തിയിട്ടുള്ളത്.

Full View

സര്‍ക്കാരുമായി ഏറ്റുമുട്ടല്‍ പ്രതീക്ഷിക്കുന്നില്ലെന്ന് സ്ഥാനമേറ്റെടുത്ത ശേഷം മാധ്യമപ്രവര്‍ത്തകരോട് അദ്ദേഹം പറഞ്ഞു. നിയമവശങ്ങളെ കുറിച്ച് പ്രതികരിക്കാനില്ല. പൊലീസ് മേധാവി സര്‍ക്കാരിന് കീഴിലുള്ള ഉദ്യോഗസ്ഥനാണ്. രമണ്‍ ശ്രീവാസ്തവ മുഖ്യമന്ത്രിയുടെ ഉപദേഷ്ഠാവായുള്ളത് ചൂണ്ടിക്കാണിച്ചപ്പോള്‍ ഉപദേഷ്ടാവ് മുഖ്യമന്ത്രിക്കാണെന്നും പൊലീസിന് അല്ലെന്നുമായിരുന്നു സെന്‍കുമാറിന്‍റെ പ്രതികരണം. 100 ഡിവൈഎസ്പിമാരെ സ്ഥലംമാറ്റിയതിനെക്കുറിച്ച് ഉദ്യോഗസ്ഥരെ മാറ്റാനുള്ള അധികാരം സര്‍ക്കാരിനുണ്ടെന്നായിരുന്നു ഡിജിപിയുടെ മറുപടി. മുഖ്യമന്ത്രിയുടെ സമയം അനുസരിച്ച് കൂടിക്കാഴ്ച നടത്തും. സ്ത്രീ സുരക്ഷ ഉറപ്പാക്കുന്നതിംനാകും പ്രാധാന്യമെന്നും സെന്‍കുമാര്‍ വ്യക്തമാക്കി. സര്‍ക്കാരിനും ജനങ്ങള്‍ക്കും ഗുണപ്രദമായ കാര്യങ്ങള്‍ നടപ്പിലാക്കും എല്ലാവരെയും സംതൃപ്തിപ്പെടുത്താന്‍ കഴിഞ്ഞില്ലെന്ന് വരും. മേഖല യോഗങ്ങളില്‍ മുഖ്യമന്ത്രി വ്യക്തമാക്കിയ കാര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കും.

ടി പി സെന്‍കുമാറിനെ പൊലീസ് മേധാവിയായി നിയമിച്ചുളള ഉത്തരവ് നേരത്തെ പുറത്തിറങ്ങിയിരുന്നു. പൊതുഭരണ വകുപ്പാണ് ഉത്തരവിറക്കിയത്. ലോക്നാഥ് ബെഹറയെ വിജിലന്‍സ് ഡയറക്ടറാക്കിക്കൊണ്ടുളള ഉത്തരവും ഇതോടൊപ്പമുണ്ട്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News