‘കാഫിർ സ്ക്രീൻ ഷോട്ടിന് പിന്നിൽ സിപിഎം ജില്ലാ സെക്രട്ടറി പി.മോഹനന്റെ മകൻ’- ആരോപണവുമായി റവല്യൂഷണറി യൂത്ത്

‘അന്വേഷണം വീട്ടി​ലേക്ക് എത്തിയപ്പോഴാണ് സർവ്വകക്ഷിയോഗവുമായി പി.മോഹനൻ രംഗത്തെത്തിയത്’

Update: 2024-05-19 06:59 GMT

വടകര:ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വടകര മണ്ഡലത്തിൽ വർഗീയ ചേരിതിരിവുണ്ടാക്കിയ വ്യാജ'കാഫിർ' സ്ക്രീൻ ഷോട്ടിന് പിന്നിൽ സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനന്റെ മകനു​ൾപ്പെടുന്ന സംഘമെന്ന്  റവല്യൂഷണറി യൂത്ത്. 

യു.ഡി.എഫ് സ്ഥാനാർഥിയായ ഷാഫി പറമ്പിലിനെതിരെ നടത്തിയ 'കാഫിർ' വർഗ്ഗീയ പ്രചരണമുൾപ്പെടെ സകല വർഗ്ഗീയ-അശ്ശീല പ്രചരണങ്ങളുടേയും കുന്തമുന സ്വന്തം വീടിന്റെ ഉമ്മറത്തേക്ക് എത്താറായപ്പോഴാണ് ‘സർവ്വകക്ഷി സമാധനയോഗം’ വിളിക്കാൻ പി. മോഹനൻ രംഗത്തെത്തിയതെന്നും റവല്യൂഷണറി യൂത്ത് പ്രസ്താവനയിൽ ആരോപിച്ചു.

Advertising
Advertising

സ്വന്തം മകനുൾപ്പെടുന്ന സൈബർ സംഘത്തിന്റെ ബുദ്ധിയിൽ വിരിഞ്ഞ 'കാഫിർ' വർഗ്ഗീയ വിഷം ഭാര്യ ഏറ്റെടുത്ത് സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ചാൽ ജനം കണ്ണടച്ച് വിശ്വസിക്കുമെന്നും അതുവഴി ജനങ്ങളെ ഭിന്നിപ്പിച്ച് രാഷ്ട്രീയ ലാഭം കൊയ്യാമെന്നും കരുതിയ മോഹനന് വടകരയിലെ ജനതയെ ഇനിയും മനസ്സിലായിട്ടി​ല്ല. വടകരയുടെ മതേതര രാഷ്ട്രീയ ബോധ്യത്തെ വർഗ്ഗീയ-അശ്ലീല പ്രചരണം കൊണ്ട് വിലക്കെടുക്കാൻ കച്ചകെട്ടിയിറങ്ങിയവരെ ജനം ഉടുമുണ്ടുരിഞ്ഞ് തെരുവിൽ വിചാരണ ചെയ്യാൻ തുടങ്ങിയപ്പോഴാണ് പി.മോഹനന്റെ മനസ്സിൽ സർവ്വകക്ഷി സമാധനയോഗം എന്ന ബോംബ് പൊട്ടിയത്. 

51 വെട്ടിനാൽ ചന്ദ്രശേഖരൻ്റ രാഷ്ട്രീയത്തെ ഇല്ലാതാക്കാൻ നടത്തിയ അരുംകൊലയുടെ അതേ ക്രിമിനൽ ബുദ്ധി തന്നെയാണ് മോഹനൻ്റെ വടകര മോഹസഫലീകരണത്തിനായി സ്വന്തം കുടുംബം ഒന്നടങ്കം വടകരയിൽ അശ്ശീല-വർഗ്ഗീയ വിഷം തുപ്പാൻ ഇറങ്ങിയതിലൂടെ വ്യക്തമാകുന്നതെന്ന് അരിയാഹാരം കഴിക്കുന്ന ആർക്കും മനസ്സിലാവുമെന്നും കുറിപ്പിൽ പറയുന്നു.

പി.മോഹനൻ്റേയും സിപിഎമ്മിൻ്റെയും രാഷ്ട്രീയ കുബുദ്ധിക്ക് മുമ്പിൽ ആത്മാഭിമാനത്തോടെ മതേതരത്വം മുറുകെ പിടിച്ച് ജനാധിപത്യ പോരാട്ടത്തിന് നേതൃത്വം നൽകിയ ഒരു ജനതയെ ലീഗ് - യുഡിഎഫ് നേതൃത്വം പണയം വെക്കരുതെന്നും പോസ്റ്റിൽ പറയുന്നു. 

പ്രസ്താവനയുടെ പൂർണരൂപം

 

'കാക്കയ്ക്ക് തൻകുഞ്ഞ് പൊൻകുഞ്ഞ്...!!'

വടകരയുടെ മതേതത രാഷ്ട്രീയ ബോധ്യത്തെ വർഗ്ഗീയ-അശ്ലീല പ്രചരണം കൊണ്ട് വിലക്കെടുക്കാൻ കച്ചകെട്ടിയിറങ്ങിയ അഭിനവ മാർക്സ് മുത്തപ്പൻമാരെ ജനം ഉടുമുണ്ടുരിഞ്ഞ് തെരുവിൽ വിചാരണ ചെയ്യാൻ തുടങ്ങിയപ്പോൾ സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനൻ്റ മനസ്സിൽ ഒരു ഒന്നൊന്നര ബോംബ് പൊട്ടി..!!

വടകര പാർല്മെൻ്റ് തിരഞ്ഞെടുപ്പിൽ ഷാഫി പറമ്പിലിനെതിരെ നടത്തിയ 'കാഫിർ' വർഗ്ഗീയ പ്രചരണമുൾപ്പെടെ സകല വർഗ്ഗീയ-അശ്ശീല പ്രചരണങ്ങളുടേയും കുന്തമുന സ്വന്തം വീടിൻ്റുമ്മറത്തേക്ക് എത്താറായപ്പോൾ 'സർവ്വകക്ഷി സമാധനയോഗം' വിളിക്കാൻ വെമ്പൽ കൊള്ളുന്ന മോഹനൻ്റെ ചേതോവികാരം എന്താണെന്ന് വടകരയിലെ രാഷ്ട്രീയ പ്രബുദ്ധരായ ജനത്തിനറിയാം..!!

സ്വന്തം മകനുൾപ്പെടുന്ന സൈബർ ക്രിമിനലുകളുടെ ബുദ്ധിയിൽ വിരിഞ്ഞ 'കാഫിർ' വർഗ്ഗീയ വിഷം ഭാര്യ ഏറ്റെടുത്ത് സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ചാൽ ജനം കണ്ണടച്ച് വിശ്വസിക്കുമെന്നും അതുവഴി ജനങ്ങളെ ഭിന്നിപ്പിച്ച് രാഷ്ട്രീയ ലാഭം കൊയ്യാമെന്നും കരുതി ദിവാസ്വപ്നം കണ്ടുറങ്ങിയ മോഹനന് വടകരയിലെ ജനതയെ ഇനിയും മനസ്സിലായിട്ടില്ല..!!

51 വെട്ടിനാൽ ചന്ദ്രശേഖരൻ്റ രാഷ്ട്രീയത്തെ ഇല്ലാതാക്കാൻ നടത്തിയ അരുംകൊലയുടെ അതേ ക്രിമിനൽ ബുദ്ധി തന്നെയാണ് മോഹനൻ്റെ വടകര മോഹസഫലീകരണത്തിനായി സ്വന്തം കുടുംബം ഒന്നടങ്കം വടകരയിൽ അശ്ശീല-വർഗ്ഗീയ വിഷം തുപ്പാൻ ഇറങ്ങിയതിലൂടെ വ്യക്തമാകുന്നതെന്ന് അരിയാഹാരം കഴിക്കുന്ന ആർക്കും മനസ്സിലാവുന്നതേ ഉള്ളൂ..!!

പ്രിയപ്പെട്ട ലീഗ് - യുഡിഎഫ് നേതൃത്വത്തോട് സ്നേഹത്തോടെ ഒരഭ്യർത്ഥനയേ ഉള്ളൂ..,

പി.മോഹനൻ്റേയും സിപിഎമ്മിൻ്റെയും രാഷ്ട്രീയ കുബുദ്ധിക്ക് മുമ്പിൽ ആത്മാഭിമാനത്തോടെ മതേതരത്വം മുറുകെ പിടിച്ച് ജനാധിപത്യ പോരാട്ടത്തിന് നേതൃത്വം നൽകിയ ഒരു ജനതയെ പണയം വെക്കരുത്..!!

റവല്യൂഷണറി യൂത്ത് ഒഞ്ചിയം ബ്ലോക്ക് കമ്മിറ്റി

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

Chief Web Journalist

By - Web Desk

contributor

Similar News