ഗാന്ധിജിയുടെ മരണത്തില്‍ അസത്യങ്ങള്‍ പ്രചരിക്കുന്നത് ചരിത്രത്തെ തിരുത്താനാണെന്ന് തുഷാര്‍ ഗാന്ധി
ചരിത്രം സിനിമപോലെ വീണ്ടും ചിത്രീകരിക്കാമെന്നാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നവരുടെ ധാരണ
ഗാന്ധിജിയുടെ മരണത്തില്‍ അസത്യങ്ങള്‍ പ്രചരിക്കുന്നത് ചരിത്രത്തെ തിരുത്താനാണെന്ന് ഗാന്ധിജിയുടെ ചെറുമകന്‍ തുഷാര്‍ അരുണ്‍ ഗാന്ധി. ചരിത്രം സിനിമപോലെ വീണ്ടും ചിത്രീകരിക്കാമെന്നാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നവരുടെ ധാരണ. ബ്രട്ടീഷുകാര്‍ക്ക് പോലും വിഭജിക്കാന്‍ കഴിയാതിരുന്ന രാജ്യം രാഷ്ട്രീയക്കാര്‍ കാരണം വിഭജിക്കപ്പെട്ടു കൊണ്ടിരിക്കുകയാണെന്നും തുഷാര്‍ ഗാന്ധി പറഞ്ഞു.
മഹാത്മാഗാന്ധിയുടെ മരണത്തിന്റെ ചരിത്രം മാറ്റിയെഴുതാനാണ് അസത്യങ്ങള്‍ പ്രചരിപ്പിക്കുന്നതെന്ന് ഗാന്ധിജിയുടെ ചെറുമകന്‍ തുഷാര്‍ അരുണ്‍ ഗാന്ധി പറഞ്ഞു.ഗാന്ധിജിയുടെ മരണത്തിന്റെ യാഥാര്‍ത്ഥ്യം തിരിച്ചറിയാനാണ് ഇക്കാര്യത്തില്‍ പുനരന്വേഷണം ആവശ്യമില്ലെന്ന ഹരജിമായി സുപ്രീംകോടതിയെ സമീപിച്ചത്. പത്മാവതി സിനിമയില്‍ അഭിനയിച്ച നടിയുടെ തലവെട്ടുന്നവര്‍ക്ക് അഞ്ചുകോടി രൂപയാണ് ചിലര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ശിശുമരണങ്ങള്‍ രാജ്യത്ത് വര്‍ദ്ധിക്കുമ്പോഴും തീരുമാനങ്ങളില്ല. പക്ഷേ ഒരു സിനിമ എടുക്കുമ്പോള്‍ ചിലര്‍ രോഷാകുലരാകുന്നുവെന്നും തുഷാര്‍ ഗാന്ധി പറഞ്ഞു.
തൃശൂര്‍ തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് കഴിമ്പ്രം ഡിവിഷന്‍ സംഘടിപ്പിച്ച ഗാന്ധിയിലിലേക്ക് മടങ്ങാം എന്ന പരിപാടിയുടെ സമാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നു തുഷാര്‍ ഗാന്ധി. ക്യാമ്പിലെ ആയിരത്തോളം വിദ്യാര്‍ത്ഥികളുമായി ഗാന്ധിയുടെ ചെറുമകന്‍ സംവാദം നടത്തി.