മാധ്യമപ്രവര്‍ത്തകരെ മര്‍ദ്ദിച്ച അഭിഭാഷകര്‍ക്കെതിരെ കേസെടുത്തു

Update: 2018-05-20 21:59 GMT
Editor : Subin

സ്ത്രീകളോട് അപമര്യാദയായി പെരുമാറിയതിന് പ്രത്യേക വകുപ്പ് ചുമത്തും...

Full View

തിരുവനന്തപുരം വഞ്ചിയൂര്‍ കോടതിയില്‍ മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ച സംഭവത്തില്‍ അഞ്ച് അഭിഭാഷകര്‍ക്കെതിരെ പോലീസ് കേസെടുത്തു.ബാര്‍ അസോസിയേഷന്‍ സെക്രട്ടറി ആനയറ ഷാജി, ആര്‍ രതിന്‍, ബി സുഭാഷ്, അരുണ്‍ പി നായര്‍, രാഹുല്‍ എല്‍.ആര്‍ എന്നിവര്‍ക്കെതിരെയാണ് വഞ്ചിയൂര്‍ പോലീസ് കേസ് രജിസ്ട്രര്‍ ചെയ്തത്.

സ്ത്രീകളെ അപമാനിച്ചെന്ന വകുപ്പും പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകര്‍ തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ ജി സ്പര്‍ജന്‍കുമാറിന് നല്‍കിയ പരാതിയിലാണ് പോലീസ് നടപടി സ്വീകരിച്ചത്.

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News