കേരള കോണ്‍ഗ്രസുമായുളള പ്രശ്നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍

Update: 2018-05-21 17:43 GMT
Editor : Subin
കേരള കോണ്‍ഗ്രസുമായുളള പ്രശ്നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍

മാണിയുമായി വ്യക്തിപരമായി പ്രശ്നങ്ങളൊന്നുമില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. രമേശ് ചെന്നിത്തല ആഭ്യന്തരമന്ത്രിയായിരിക്കെയാണ് കെ എം മാണിയെ ബാര്‍കോഴക്കേസില്‍ നിന്ന് കുറ്റവിമുക്തനാക്കിയതെന്ന് ഉമ്മന്‍ചാണ്ടിയും പറഞ്ഞു.

കേരള കോണ്‍ഗ്രസ്സുമായുളള പ്രശ്നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കുമെന്ന് നേതാക്കള്‍. മാണിയുമായി വ്യക്തിപരമായി പ്രശ്നങ്ങളൊന്നുമില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. രമേശ് ചെന്നിത്തല ആഭ്യന്തരമന്ത്രിയായിരിക്കെയാണ് കെ എം മാണിയെ ബാര്‍കോഴക്കേസില്‍ നിന്ന് കുറ്റവിമുക്തനാക്കിയതെന്ന് ഉമ്മന്‍ചാണ്ടിയും പറഞ്ഞു.

Advertising
Advertising

വിമതസ്വരമുയര്‍ത്തിയ കെ എം മാണി നിലപാടില്‍ അയവില്ലാതെ തുടരുന്ന സാഹചര്യത്തിലാണ് നേതാക്കള്‍ നിലപാട് വ്യക്തമാക്കിയത് പ്രശ്നങ്ങള്‍ ഉഭയകക്ഷി ചര്‍ച്ചയിലൂടെ പരിഹരിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു. ബാര്‍ക്കോഴക്കേസില്‍ അന്വേഷണം നടത്തിയെങ്കിലും കെ.എം മാണിയെ കുറ്റവിമുക്തനാക്കുകയാണ് യുഡിഎഫ് സര്‍ക്കാര്‍ ചെയ്തതെന്ന് ഉമ്മന്‍ചാണ്ടിയും കൂട്ടിച്ചേര്‍ത്തു. ഡല്‍ഹി ചര്‍ച്ചകളില്‍ കെ എം മാണിയുമായി ബന്ധപ്പെട്ട വിഷയങ്ങളും ചര്‍ച്ചക്കുവരുമെന്ന സൂചന കെ പി സി സി പ്രസിഡന്റ് വി എം സുധീരനും നല്‍കി.

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News