കീഴാറ്റൂരില്‍ സിപിഎം സമരത്തിലേക്ക്

Update: 2018-05-27 07:02 GMT
കീഴാറ്റൂരില്‍ സിപിഎം സമരത്തിലേക്ക്

3000 പേരെ പങ്കെടുപ്പിച്ച് കീഴാറ്റൂരിലേക്ക് ശനിയാഴ്ച പ്രകടനം നടത്തും

കീഴാറ്റൂര്‍ സമരത്തെ നേരിടാന്‍ സിപിഎമ്മും സമരത്തിലേക്ക്. നാട് കാവല്‍ എന്ന പേരില്‍ പന്തല്‍ കെട്ടി സമരം തുടങ്ങും . 3000 പേരെ പങ്കെടുപ്പിച്ച് കീഴാറ്റൂരിലേക്ക് ശനിയാഴ്ച പ്രകടനം നടത്തും. ഞായറാഴ്ച വയല്‍ കിളികള്‍ സമരം ആരംഭിക്കാനിരിക്കെയാണ് സിപിഎമ്മിന്റെ സമരം. കീഴാറ്റൂരില്‍ എന്ത് വിലകൊടുത്തും ബൈപ്പാസ് നിര്‍മ്മിക്കുമെന്നും ദേശീയ പാത നിര്‍മ്മിക്കാന്‍ സംരക്ഷണം ആവശ്യമാണെങ്കില്‍ പാര്‍ട്ടി അതും നല്‍കുമെന്നും സിപിഎം നേതാവ് എം.വി ഗോവിന്ദന്‍ പറഞ്ഞു.

Tags:    

Similar News