മലബാറിലെ ഏക റബ്ബര്‍ അധിഷ്ഠിത വ്യവസായ കേന്ദ്രം അടച്ചുപൂട്ടല്‍ ഭീഷണിയില്‍

Update: 2018-05-28 00:55 GMT
Editor : Jaisy
മലബാറിലെ ഏക റബ്ബര്‍ അധിഷ്ഠിത വ്യവസായ കേന്ദ്രം അടച്ചുപൂട്ടല്‍ ഭീഷണിയില്‍

പ്രതിസന്ധിമൂലം 9 വ്യവസായ യൂണിറ്റുകള്‍ അടച്ചുപൂട്ടി

Full View

മലബാറിലെ ഏക റബ്ബര്‍ അധിഷ്ടിത വ്യവസായ കേന്ദ്രം അടച്ചുപൂട്ടല്‍ ഭീഷണി നേരിടുന്നു‍. പ്രതിസന്ധിമൂലം 9 വ്യവസായ യൂണിറ്റുകള്‍ അടച്ചുപൂട്ടി. വ്യവസായ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കോമണ്‍ ഫെസിലിറ്റി സര്‍വ്വീസ് സെന്ററിന്റെ പ്രവര്‍ത്തനവും കാര്യക്ഷമമല്ല.

മഞ്ചേരിയിലെ പയ്യനാടും ചങ്ങനശ്ശേരിയിലുമാണ് റബ്ബര്‍ അധിഷ്ടിത വ്യവസായ സംരംഭങ്ങള്‍ക്ക് പ്രത്യക കേന്ദ്രം ഉളളത്. 1994 തുടങ്ങിയ വ്യവസായ കേന്ദ്രത്തില്‍ 24 വ്യവസായ യൂണിറ്റുകള്‍ പ്രവര്‍ത്തിച്ചിരുന്നു.ഇന്ന് 15യൂണിറ്റുകള്‍ മാത്രമാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. നിലവില്‍ പ്രവര്‍ത്തിച്ചുകെണ്ടിരിക്കുന്ന യൂണിറ്റുകളും അടച്ചുപൂട്ടല്‍ ഭീഷണിയിലാണ്.റബ്ബര്‍ മേഖലയെ ബാധിച്ച പ്രതിസന്ധി മറികടക്കാന്‍ സര്‍ക്കാര്‍ സഹായവും ഇവര്‍ക്ക് ലഭിക്കുന്നില്ല.തങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങളെന്നും സര്‍ക്കാര്‍ പാലിച്ചിലെന്ന് വ്യവസായികള്‍ പറയുന്നു

സ്വന്തമായി വ്യവസായം തുടങ്ങാന്‍ കഴിയാത്തവരെ സഹായിക്കേണ്ട കോമണ്‍ ഫെസിലിറ്റി സര്‍വ്വീസ് സെന്ററിന്റെ പ്രവര്‍ത്തനവും കാര്യക്ഷമമായി നടക്കുന്നില്ല.വ്യവസായ വകുപ്പിന്റെ യന്ത്രങ്ങള്‍ വ്യവസായികള്‍ക്ക് വാടകക്ക് നല്‍കുന്നത് ഇവിടെയാണ്. റബ്ബര്‍ ലാബിന്റെ പ്രവര്‍ത്തനവും നീര്‍ജീവമാണ്.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News