കേരളാ കോണ്‍ഗ്രസ് എം ഇന്ന് കോണ്‍ഗ്രസ് നേതൃത്വവുമായി ചര്‍ച്ച നടത്തും

Update: 2018-05-28 17:21 GMT
Editor : admin
കേരളാ കോണ്‍ഗ്രസ് എം ഇന്ന് കോണ്‍ഗ്രസ് നേതൃത്വവുമായി ചര്‍ച്ച നടത്തും

നിയമസഭാ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെട്ട് ജോസഫ് ഗ്രൂപ്പ് സമ്മര്‍ദ്ദം ചെലുത്തുമെന്ന് കെ.എം മാണിക്ക് നേരത്തെ തന്നെ ഉറപ്പുണ്ടായിരുന്നു. പി.സി ജോസഫ്, ഫ്രാന്‍സിസ് ജോര്‍ജ്ജ് എന്നീ ജോസഫ് ഗ്രൂപ്പ് നേതാക്കളില്‍ നിന്ന് പരസ്യപ്രതികരണം എത്തുന്നതുവരെ കാര്യങ്ങള്‍ നിസാരമെന്ന് കെ.എം മാണി കണക്കുകൂട്ടി.

കേരളാ കോണ്‍ഗ്രസ് എം നേതൃത്വം ഇന്ന് കോണ്‍ഗ്രസ് നേതൃത്വവുമായി ചര്‍ച്ച നടത്തും. വൈകിട്ട് ഏഴിന് തിരുവനന്തപുരത്താണ് ചര്‍ച്ച. സീറ്റുകളുടെ എണ്ണം സംബന്ധിച്ചാകും ചര്‍ച്ച. കേരളാ കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ തീര്‍ക്കാന്‍ കൂടുതല്‍ സീറ്റുകള്‍ വിട്ടുനല്‍കണമെന്ന് കെഎം മാണി കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കോട്ടയത്ത് ഓരു സീറ്റു കൂടി കോണ്‍ഗ്രസ് ഏറ്റെടുക്കണമെന്ന് കെപിസിസി ഉപസമിതിയോട് കോണ്‍ഗ്രസ് നേതൃത്വം ആവശ്യപ്പെട്ടു.

Advertising
Advertising

നിയമസഭാ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെട്ട് ജോസഫ് ഗ്രൂപ്പ് സമ്മര്‍ദ്ദം ചെലുത്തുമെന്ന് കെ.എം മാണിക്ക് നേരത്തെ തന്നെ ഉറപ്പുണ്ടായിരുന്നു. പി.സി ജോസഫ്, ഫ്രാന്‍സിസ് ജോര്‍ജ്ജ് എന്നീ ജോസഫ് ഗ്രൂപ്പ് നേതാക്കളില്‍ നിന്ന് പരസ്യപ്രതികരണം എത്തുന്നതുവരെ കാര്യങ്ങള്‍ നിസാരമെന്ന് കെ.എം മാണി കണക്കുകൂട്ടി. ജോസഫ് വിഭാഗം ഇടതുപക്ഷവുമായി അനഔദ്യോഗിക ചര്‍ച്ചകള്‍ നടത്തിയപ്പോഴാണ് കാര്യങ്ങള്‍ കൈവിട്ടുപോകുമെന്ന അവസ്ഥയിലെത്തിയെന്നും കേരളാ കോണ്‍ഗ്രസ് എമ്മില്‍ പ്രശ്നങ്ങള്‍ ഉണ്ടെന്നും കെ.എം മാണി പരസ്യമായി സമ്മതിക്കാന്‍ തയ്യാറായത്. കേരളാ കോണ്‍ഗ്രസ് എമ്മിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കോണ്‍ഗ്രസ് മഹാമനസ്കത കാട്ടണമെന്നായിരുന്നു പിന്നീട് കെഎം മാണി ഓരു മുഴം മുന്‍പേ എറിഞ്ഞത്. പിസി ജോര്‍ജ്ജ് വിട്ടുപോയെങ്കിലും കേരളാ കോണ്‍ഗ്രസ് എമ്മിന്റെ സീറ്റായ പൂഞ്ഞാര്‍ വിട്ടുനല്‍കില്ലെന്നും കെ.എം മാണി വ്യക്തമാക്കിയിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം കോട്ടയത്ത് എത്തിയ കെപിസിസി ഉപസമിതിയില്‍ പൂഞ്ഞാര്‍ സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കണമെന്നും ഡിസിസി അധ്യക്ഷന്‍ ടോമി കല്ലാനിയെ മല്‍സരിപ്പിക്കണമെന്നുമാണ് ഭൂരിഭാഗം അംഗങ്ങളും ആവശ്യപ്പെട്ടത്. മണ്ഡലം, ബ്ലോക്ക് കമ്മിറ്റികളും പോഷകസംഘടനാ ഭാരവാഹികളും സമിതി അംഗങ്ങളായ ശൂരനാട് രാജശേഖരന്‍, എ.കെ മണി എന്നിവര്‍ക്കു മുന്‍പില്‍ രേഖാമൂലം ഇത് ആവശ്യപ്പെട്ടു. ജോസഫ് ഗ്രൂപ്പിന് കെ.എം മാണി വിഭാഗത്തിലുള്ളവരുടെ സീറ്റ് വിട്ടുനല്‍കി പ്രശ്നം പരിഹരിക്കട്ടെയെന്നാണ് കോണ്‍ഗ്രസ് പക്ഷം. കേരളാ കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ത്യാഗം സഹിക്കേണ്ടെന്ന നിലപാടിലാണ് കോണ്‍ഗ്രസ് അണികളും. ഈ പശ്ചാത്തലത്തിലാണ് കേരളാ കോണ്‍ഗ്രസ് എം പാര്‍ട്ടി കോണ്‍ഗ്രസ് പാര്‍ട്ടിയുമായി ബുധനാഴ്ച വൈകിട്ട് ചര്‍ച്ച നടത്തുന്നത്. തന്റെ വാദങ്ങള്‍ ജോസ്ഫ് ഗ്രൂപ്പിനെയും കോണ്‍ഗ്രസ് പാര്‍ട്ടിയെയും ഓരുപോലെ ബോധ്യപ്പെടുത്താന്‍ കെ.എം മാണിക്കായോയെന്നത് ഉഭയകക്ഷി ചര്‍ച്ചയ്ക്കുശേഷം അറിയാം.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News