മധുവിന്റെ കൊലപാതകം; പ്രതികളെ കസ്റ്റഡിയില്‍ വിട്ടുകിട്ടാനുള്ള പൊലീസിന്റെ അപേക്ഷ ഇന്ന് കോടതിയില്‍

Update: 2018-05-28 02:40 GMT
Editor : Subin
മധുവിന്റെ കൊലപാതകം; പ്രതികളെ കസ്റ്റഡിയില്‍ വിട്ടുകിട്ടാനുള്ള പൊലീസിന്റെ അപേക്ഷ ഇന്ന് കോടതിയില്‍

കേസില്‍ റിമാന്റില്‍ കഴിയുന്ന 16 പ്രതികളെ 5 ദിവസത്തേക്ക് കസ്റ്റഡിയില്‍ വേണമെന്നാവശ്യപ്പെട്ടാണ് പൊലീസ് മണ്ണാര്‍ക്കാട് പ്രത്യേക കോടതിയില്‍ അപേക്ഷ നല്‍കിയത്. 

അട്ടപ്പാടിയില്‍ ആള്‍ക്കൂട്ടത്തിന്റെ മര്‍ദ്ദനമേറ്റ് ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട കേസില്‍ പ്രതികളെ തെളിവെടുപ്പിനായി വിട്ടുകിട്ടാന്‍ പൊലീസ് നല്‍കിയ കസ്റ്റഡി അപേക്ഷ കോടതി ഇന്ന് പരിഗണിയ്ക്കും. കേസില്‍ റിമാന്റില്‍ കഴിയുന്ന 16 പ്രതികളെ 5 ദിവസത്തേക്ക് കസ്റ്റഡിയില്‍ വേണമെന്നാവശ്യപ്പെട്ടാണ് പൊലീസ് മണ്ണാര്‍ക്കാട് പ്രത്യേക കോടതിയില്‍ അപേക്ഷ നല്‍കിയത്.

ഇവരില്‍ മുഖ്യപ്രതികളെ മധുവിനെ പിടികൂടിയ വനത്തിലെ ഗുഹയിലെത്തിച്ച് തെളിവെടുപ്പ് നടത്തണം. കേസില്‍ വേഗത്തില്‍ കുറ്റപത്രം സമര്‍പ്പിക്കുമെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുള്ളത്. അതുകൊണ്ടു തന്നെ തെളിവെടുപ്പ് വേഗത്തില്‍ പൂര്‍ത്തിയാക്കാനാണ് പൊലീസ് ശ്രമം. അതേസമയം പ്രതികളുടെ ജാമ്യാപേക്ഷ മാര്‍ച്ച് ആറിന് കോടതി പരിഗണിക്കും.

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News