തനിമ സാംസ്‌കാരിക സഞ്ചാരം സമാപിച്ചു

Update: 2018-05-29 09:31 GMT
Editor : Subin
തനിമ സാംസ്‌കാരിക സഞ്ചാരം സമാപിച്ചു
Advertising

മൊഗ്രാല്‍ മുതല്‍ വെങ്ങാന്നൂര്‍ വരെ മൂന്ന് ഘട്ടങ്ങളിലായി നടന്ന സാംസ്‌കാരിക സഞ്ചാരമാണ് സമാപിച്ചത്.

Full View

തനിമ കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തില്‍ നടന്ന സാംസ്‌കാരിക സഞ്ചാരം തിരുവനന്തപുരത്ത് സമാപിച്ചു. മൊഗ്രാല്‍ മുതല്‍ വെങ്ങാന്നൂര്‍ വരെ മൂന്ന് ഘട്ടങ്ങളിലായി നടന്ന സാംസ്‌കാരിക സഞ്ചാരമാണ് സമാപിച്ചത്. സമാപന സമ്മേളനം മന്ത്രി കടകംപളളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.

കലാസാഹിത്യ മേഖലകളെ പ്രചരിപ്പിക്കുക, വായനയെയും ഭാഷാ സംരക്ഷണത്തെയും പ്രോത്സാഹിപ്പിക്കുക എന്നിവ ലക്ഷ്യം വെച്ചായിരുന്നു യാത്ര. മൂന്ന് ഘട്ടങ്ങളിലായാണ് യാത്ര സംഘടിപ്പിച്ചത്. ചരിത്രഭൂമിയിലൂടെയുളള യാത്രയായിരുന്നു ഒന്നാംഘട്ടം 2012ല്‍ കാസര്‍ഗോഡ് മൊഗ്രാലില്‍ നിന്നാരംഭിച്ച് വൈക്കം മുഹമ്മദ് ബഷീറിന്റെ വൈലാലില്‍ വീട്ടില്‍ സമാപിച്ചു. സാംസ്‌കാരിക കേന്ദ്രങ്ങളിലൂടെയായിരുന്നു രണ്ടാംഘട്ടം.

തുഞ്ചന്‍പറമ്പില്‍ തുടങ്ങിയ യാത്ര മാധവിക്കുട്ടിയുടെ നീര്‍മാതളച്ചുവട്ടിലാണ് അവസാനിച്ചത്. നവംബര്‍ ഒന്നിന് മട്ടാഞ്ചേരിയില്‍ നിന്ന് ആരംഭിച്ച മൂന്നാംഘട്ടം ഇന്ന് വെങ്ങാനൂരില്‍ സമാപിച്ചു. അറിയപ്പെടാതെ പോയ കലാകാരന്മാരെ യാത്രയില്‍ ആദരിച്ചു. തിരുവനന്തപുരത്തു നടന്ന സമാപന സമ്മേളനം മന്ത്രി കടകംപളളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.

തനിമയുടെ മുഖ്യരക്ഷാധികാരി എം ഐ അബ്ദുല്‍ അസീസ് അധ്യക്ഷത വഹിച്ചു. ആദം അയ്യൂബായിരുന്നു ജാഥാക്യാപ്റ്റന്‍. പെരുമ്പടവം ശ്രീധരന്‍, ജോര്‍ജ് ഓണക്കൂര്‍, നാരായണപിളള, സജിന്‍ ബാബു തുടങ്ങിയവരും പങ്കെടുത്തു.

Writer - Subin

contributor

Editor - Subin

contributor

Similar News