നവരാത്രി മഹോത്സവ നിറവില്‍ കൊല്ലൂര്‍ മൂകാംബികാ ക്ഷേത്രം

Update: 2018-05-30 03:31 GMT
നവരാത്രി മഹോത്സവ നിറവില്‍ കൊല്ലൂര്‍ മൂകാംബികാ ക്ഷേത്രം
Advertising

മലയാളികളടക്കം ആയിരങ്ങളാണ് ക്ഷേത്ര സന്നിധിയില്‍ ദര്‍ശനത്തിനായി എത്തുന്നത്

Full View

കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തിലെ മഹാനവമി ആഘോഷത്തിന്റെ പ്രധാന ചടങ്ങായ രഥോത്സവം സമാപിച്ചു. നാളെ പുലര്‍ച്ചേ വിദ്യാരംഭ ചടങ്ങുകള്‍ക്ക് തുടക്കമാവും. മലയാളികള്‍ ഉള്‍പ്പടെ ആയിരങ്ങളാണ് ഇത്തവണയും കൊല്ലൂര്‍ മൂകാംബികയില്‍ ദര്‍ശനത്തിനെത്തിയത്.

ദേവീഭക്തര്‍ക്ക് ദര്‍ശന സായൂജ്യം പകര്‍ന്ന് മൂകാംബിക ക്ഷേത്രത്തില്‍ മഹാ രഥോത്സവം നടന്നു. പുഷ്‍പാലംകൃതമായ രഥത്തിലേറി ദേവി വിഗ്രഹം ക്ഷേത്ര നഗരിയില്‍ വലംവെക്കുന്ന ചടങ്ങിന് ഭക്തജന സഹസ്രമാണ് സാക്ഷ്യംവഹിച്ചത്. ക്ഷേത്ര മുഖ്യ തന്ത്രി രാമചന്ദ്ര അഡിഗയുടെ കാര്‍മ്മികത്വത്തിലായിരുന്നു മഹാനവമി ചടങ്ങുകള്‍. ക്ഷേത്ര നഗരിയില്‍ വലം വെച്ച ശേഷം രഥത്തില്‍ നിന്നുംനാണയത്തുട്ടുകള്‍ എറിഞ്ഞു. നാളെ പുലര്‍ച്ചെ നാലിന് ക്ഷേത്ര നട തുറക്കും. നിരവധി കുരുന്നുകളാണ് അക്ഷര ദേവിക്ക് മുന്നില്‍ ആദ്യാക്ഷരം കുറിക്കാനെത്തിയിട്ടുള്ളത്.

Tags:    

Similar News