കെ.പി.സി.സി അധ്യക്ഷ സ്ഥാനത്തേക്ക് കെ. സുധാകരൻ ഇന്ന് തിരിച്ചെത്തും

രാവിലെ 10ന് കെ.പി.സി.സി ആസ്ഥാനത്ത് നടക്കുന്ന ചടങ്ങിലാണ് ആക്ടിങ് പ്രസിഡന്റ് എം.എം ഹസനിൽനിന്ന് സ്ഥാനമേറ്റെടുക്കുക.

Update: 2024-05-08 00:42 GMT

തിരുവനന്തപുരം: കെ.പി.സി.സി അധ്യക്ഷ സ്ഥാനത്തേക്ക് കെ. സുധാകരൻ ഇന്ന് തിരിച്ചെത്തും. രാവിലെ 10ന് കെ.പി.സി.സി ആസ്ഥാനത്ത് നടക്കുന്ന ചടങ്ങിലാണ് ആക്ടിങ് പ്രസിഡന്റ് എം.എം ഹസനിൽനിന്ന് സ്ഥാനമേറ്റെടുക്കുക. ഇതിന് ഹൈക്കമാന്റ് ഇന്നലെ അനുമതി നൽകിയിരുന്നു. സുധാകരൻറെ സമ്മർദത്തെ തുടർന്നാണ് തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുമ്പേ തന്നെ അധ്യക്ഷ പദവി ഏറ്റെടുക്കാൻ അനുവദിച്ചത്..

ശനിയാഴ്ച ചേർന്ന കെ.പി.സി.സി തെരഞ്ഞെടുപ്പ് അവലോകന യോഗത്തിന് പിന്നാലെ ആക്ടിങ് പ്രസിഡൻറ് എം.എം ഹസനിൽ നിന്ന് ചുമതല ഏറ്റെടുക്കാനാണ് സുധാകരൻ നീക്കം നടത്തിയത്. എന്നാൽ ആക്ടിങ് പ്രസിഡന്റിനെ നിയോഗിച്ചത് ഹൈക്കമാന്റ് ആയതിനാൽ അനുമതി വേണമെന്ന് കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി അടക്കമുള്ളവർ നിലപാട് എടുത്തു. ഇതോടെ അന്ന് അധ്യക്ഷ സ്ഥാനത്തേക്ക് തിരികെ എത്താനുള്ള ശ്രമം നടന്നില്ല. പിന്നാലെ സുധാകരൻ എ.ഐ.സി.സി നേതൃത്വത്തെ അതൃപ്തി അറിയിച്ചു. തുടർന്ന് കെ.സി വേണുഗോപാൽ അടക്കമുള്ളവർ കൂടിയാലോചിച്ച് കൂടുതൽ വിവാദം വിഷയത്തിൽ വേണ്ടതില്ലെന്ന ധാരണയിലാണ് ചുമതലയേൽക്കാൻ സുധാകരന് നിർദേശം നൽകിയത്.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

By - Web Desk

contributor

Similar News