നാദിര്‍ഷ മുന്‍കൂര്‍ ജാമ്യം തേടി

Update: 2018-05-30 17:40 GMT
Editor : admin
നാദിര്‍ഷ മുന്‍കൂര്‍ ജാമ്യം തേടി

ചോദ്യം ചെയ്യലിന് ഹാജരാവാന്‍ പൊലീസ് നാദിര്‍ഷക്ക് നോട്ടീസ് നല്‍കിയിരുന്നു

നടിയെ ആക്രമിച്ച കേസില്‍ സംവിധായകന്‍ നാദിര്‍ഷ മുന്‍കൂര്‍ ജാമ്യം തേടി. ഹൈക്കോടതിയിലാണ് താരം ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. പൊലീസ് തന്നെ മാനസികമായി സമ്മര്‍ദത്തിലാക്കുകയാണെന്നും ഭീഷണിപ്പെടുത്തുകയാണെന്നും ജാമ്യാപേക്ഷയില്‍ കുറ്റപ്പെടുത്തുന്നു. പൊലീസ്. ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതിനെത്തുടര്‍ന്ന് ആശുപത്രിയിലാണെന്ന് നാദിര്‍‌ഷ പൊലീസിനെ അറിയിച്ചു. നാദിര്‍ഷ നേരത്തെ നല്‍കിയ മൊഴിയില്‍ പലതും കളവാണെന്നാണ് പൊലീസ് നിലപാട്.

Full View

ചോദ്യം ചെയ്യലിനായി ആലുവ പോലീസ് ക്ലബില്‍ ഹാജരാവണമെന്ന് കാണിച്ച് പോലീസ് നാദിര്‍ഷയ്ക്ക് ഇന്നലെ നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ ഇതോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയ നാദിര്‍ഷ നെഞ്ച് വേദനയെത്തുടര്‍ന്ന് ആശുപത്രിയിലാണെന്ന് പൊലീസിനെ അറിയിക്കുകയായിരുന്നു. നേരത്തെ ദിലീപിനൊപ്പം ചോദ്യം ചെയ്തപ്പോള്‍ നാദിര്‍ഷ നേരത്തെ പറഞ്ഞ പലകാര്യങ്ങളും കളവും പരസ്പരവിരുദ്ധവുമാണെന്നാണ് പോലീസ് വാദം.

Advertising
Advertising

ഇതേത്തുടര്‍ന്നാണ് ഇക്കാര്യങ്ങളില്‍ കൂടുതല്‍ വ്യക്തത ആവശ്യപ്പെട്ട് വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതെന്നും പൊലീസ് വ്യക്തമാക്കുന്നു. ആശുപത്രി വിട്ടാലുടന്‍ നാദിര്‍ഷയെ ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. ചോദ്യം ചെയ്യലില്‍ നിന്ന് ഒഴിഞ്ഞുമാറാനാണോ നാദിര്‍ഷ ചികിത്സ തോടിയതെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. ഇതിനിടെയാണ് പൊലീസിന്റെ നീക്കങ്ങള്‍ മുന്നില്‍കണ്ട് നാദിര്‍ഷ നിയമോപദേശം തേടിയത്. മുന്‍കൂര്‍ ജാമ്യം തേടണമോയെന്നത് സംബന്ധിച്ചാണ് മുതിര്‍ന്ന അഭിഭാഷകരില്‍ നിന്ന് നാദിര്‍ഷ നിയമോപദേശം തേടിയത്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News