മധുവിന്‍റെ മരണകാരണം ആന്തരിക രക്തസ്രാവമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്

Update: 2018-06-02 07:22 GMT
Editor : admin | admin : admin
മധുവിന്‍റെ മരണകാരണം ആന്തരിക രക്തസ്രാവമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്
Advertising

കൊലപാതകത്തില്‍ 8 പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. കൊലപാതകം പട്ടികജാതി പട്ടിക വര്‍ഗ അതിക്രമ നിരോധനപ്രകാരമുള്ള വകുപ്പുകള്‍ എന്നിവയാണ് ഇവര്‍ക്ക് മേല്‍ ചുമത്തിയത്.

അട്ടപ്പാടിയില്‍ കൊല്ലപ്പെട്ട ആദിവാസി യുവാവ് മധുവിന് ആന്തരിക രക്തസ്രാവമുണ്ടായതായി പോസ്റ്റോമോര്‍ട്ടം റിപ്പോര്‍ട്ട് . ശരീരത്തില്‍ മുഴുവന്‍ മര്‍ദനമേറ്റതായും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം കൊലപാതകത്തില്‍ 8 പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. കൊലപാതകം പട്ടികജാതി പട്ടിക വര്‍ഗ അതിക്രമ നിരോധനപ്രകാരമുള്ള വകുപ്പുകള്‍ എന്നിവയാണ് ഇവര്‍ക്ക് മേല്‍ ചുമത്തിയത്. മധുവിന്‍റെ മരണ മൊഴിയില്‍ പറയുന്ന എട്ടു പേരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

ചിത്രങ്ങള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതിനും കേസെടുത്തു. മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടുള്ള പ്രതിഷേധം തുടരുകയാണ്. മധുവിനെ പൊലീസ് മര്‍ദിച്ചിട്ടില്ലെന്ന് ഡിജിപി മീഡിയവണിനോട് പറഞ്ഞു.

Tags:    

Writer - admin

contributor

Editor - admin

contributor

admin - admin

contributor

Similar News