ദുരഭിമാന കൊലക്കേസ് പ്രതികൾ മുൻകൂർ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയില്‍

Update: 2018-06-06 02:09 GMT
Editor : Sithara
ദുരഭിമാന കൊലക്കേസ് പ്രതികൾ മുൻകൂർ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയില്‍
Advertising

കെവിന്റെ ഭാര്യാ സഹോദരൻ ഷാനു ചാക്കോ ഉൾപ്പടെയുള്ളവരാണ് ഹൈക്കോടതിയെ സമീപിച്ചത്.

കോട്ടയത്തെ ദുരഭിമാന കൊലക്കേസ് പ്രതികൾ മുൻകൂർ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചു. കെവിന്റെ ഭാര്യാ സഹോദരൻ ഷാനു ചാക്കോ ഉൾപ്പടെയുള്ളവരാണ് ഹൈക്കോടതിയെ സമീപിച്ചത്.

കൊലക്കുറ്റം ചുമത്തിയിട്ടില്ല എന്നതിനാല്‍ മുന്‍കൂര്‍ ജാമ്യം അനുവദിക്കണമെന്നാണ് പ്രതികള്‍ അപേക്ഷയില്‍ പറയുന്നത്. ഭവനഭേദനം, സാമ്പത്തിക നഷ്ടമുണ്ടാക്കല്‍, അപകീര്‍ത്തിപ്പെടുത്തല്‍, മാരകമായി മുറിവേല്‍പിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയത്. സഹോദരിയുടെ വിവാഹത്തില്‍ എതിര്‍പ്പുണ്ടായിരുന്നു. കെവിനെ അന്വേഷിച്ച് വീട്ടില്‍ ചെന്നു. പിന്നീട് കേള്‍ക്കുന്നത് കെവിനെ മരിച്ചനിലയില്‍ കണ്ടെന്നാണ്. നിരപരാധികളാണെന്നും ജാമ്യം അനുവദിക്കണമെന്നുമാണ് പ്രതികള്‍ അപേക്ഷയില്‍ പറഞ്ഞത്.

പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി നാളെ പരിഗണിക്കും.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News