നീനുവിനെ കെവിന്റെ വീട്ടില്‍ നിന്ന് മാറ്റാന്‍ നീക്കം; അച്ഛന്‍ ചാക്കോ കോടതിയില്‍ അപേക്ഷ നല്‍കി

Update: 2018-06-06 06:45 GMT
Editor : Ubaid
നീനുവിനെ കെവിന്റെ വീട്ടില്‍ നിന്ന് മാറ്റാന്‍ നീക്കം; അച്ഛന്‍ ചാക്കോ കോടതിയില്‍ അപേക്ഷ നല്‍കി
Advertising

നീനുവിന് മാനസിക രോഗ ചികിത്സ വേണമെന്നാണ് ആവശ്യം

കെവിന്റെ വീട്ടില്‍ നിന്ന് നീനുവിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് പിതാവ് ചാക്കോ കോടതിയെ സമീപിച്ചു. നീനുവിന് മാനസിക രോഗ ചികിത്സ വേണമെന്നാണ് ആവശ്യം. കേസില്‍ പ്രധാന പ്രതിയായ ഷാനു അടക്കമുള്ള ആറ് പേരെ കോടതി വീണ്ടും പൊലീസ് കസ്റ്റഡിയില്‍ വിട്ടു.

Full View

കസ്റ്റഡി അപേക്ഷയിലെ വാദത്തിനിടെ ചികിത്സാ കാര്യം ഉന്നയിച്ചിരുന്നെങ്കിലും അപ്രസക്തമെന്ന് ചൂണ്ടിക്കാട്ടി കോടതി അത് പരിഗണിച്ചില്ല. മറ്റൊരപേക്ഷ നല്കാന്‍ നിര്‍ദേശിക്കുകയും ചെയ്തു. ഇതേതുടര്‍ന്നാണ് ചികിത്സയ്ക്കായി നീനുവിനെ കെവിന്റെ വീട്ടില്‍ നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് ചാക്കോ കോടതിയെ സമീപിച്ചത്. നീനുവിനും അമ്മ രഹനയ്ക്കും മാനസിക രോഗമുണ്ട്. ചികിത്സക്ക് തിരുവനന്തപുരത്ത് കൊണ്ടുപോയിട്ടുണ്ടെന്നും ഹരജിയില്‍ പറയുന്നു.

ചാക്കോയുടെ അപേക്ഷ ഫയലില്‍ സ്വീകരിച്ച കോടതി അടുത്ത ആഴ്ച പരിഗണിക്കാനായി മാറ്റി. ചാക്കോ ഷാനു എന്നിവരടക്കം ആദ്യ ആറ് പ്രതികളെ നാല് ദിവസത്തേക്ക് വീണ്ടും പൊലീസ് കസ്റ്റഡിയില്‍ വിട്ടു. മൊബൈല്‍ കണ്ടെത്തണം, പ്രതികളെ ഒന്നിച്ചിരുത്തി ചോദ്യം ചെയ്യണം, ചാക്കോ ഷാനു എന്നിവരുടെ തെളിവെടുപ്പ് നടത്തണം എന്നിങ്ങനെ പൊലീസ് മുന്നോട്ട് വെച്ച ആവശ്യങ്ങള്‍ പരിഗണിച്ചാണ് വീണ്ടും കസ്റ്റഡിയില്‍ നല്കിയത്.

Writer - Ubaid

contributor

Editor - Ubaid

contributor

Similar News