ആലുവയില്‍ അറസ്റ്റിലായവര്‍ക്ക് തീവ്രവാദ ബന്ധം മാത്രമല്ല ദീകരവാദ ബന്ധവുമുണ്ടെന്ന് മുഖ്യമന്ത്രി

Update: 2018-06-16 13:50 GMT
Editor : Ubaid
ആലുവയില്‍ അറസ്റ്റിലായവര്‍ക്ക് തീവ്രവാദ ബന്ധം മാത്രമല്ല ദീകരവാദ ബന്ധവുമുണ്ടെന്ന് മുഖ്യമന്ത്രി
Advertising

ആലുവ സംഘർഷത്തിൽ പങ്കെടുത്തവർക്കെതിരെ കൂടുതൽ ഗുരുതരമായ ആരോപണങ്ങളാണ് മുഖ്യമന്ത്രി ഇന്ന് സഭയിൽ ഉന്നയിച്ചത്

ആലുവ പോലീസ് മർദ്ദനകേസിൽ നിലപാട് കടുപ്പിച്ച് മുഖ്യമന്ത്രി. പോലീസിനെ കയ്യേറ്റം ചെയ്തവർക്ക് തീവ്രവാദ ബന്ധം മാത്രമല്ല ദീകരവാദ ബന്ധവുമുണ്ടെന്ന് മുഖ്യമന്ത്രി. വിഷയത്തിൽ അടിയന്തര പ്രമേയ നോട്ടീസിന് സ്പീക്കർ അനുമതി നിഷേധിച്ചതിനെത്തുടർന്ന് പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു.

Full View

ആലുവ സംഘർഷത്തിൽ പങ്കെടുത്തവർക്കെതിരെ കൂടുതൽ ഗുരുതരമായ ആരോപണങ്ങളാണ് മുഖ്യമന്ത്രി ഇന്ന് സഭയിൽ ഉന്നയിച്ചത്. ഇവരിലൊരാൾ കശ്മീരിൽ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടയാളുമായി നിരവധി കേസുകളിൽ കൂട്ടുപ്രതിയാണ്. ഇങ്ങനെയുള്ളവരെ പ്രോത്സഹിപ്പിക്കുകയാണ് പ്രതിപക്ഷം.

പൊലീസിനെ നിലക്ക് നിർത്താനറിയാത്ത മുഖ്യമന്ത്രി പ്രതിപക്ഷത്തിന് മേൽ കുതിര കയറുകയാണെന്ന് പ്രതിപക്ഷം തിരിച്ചടിച്ചു. പ്രതിപക്ഷ പ്രതിഷേധത്തിൽ സഭ ഇന്നും പ്രക്ഷുബ്ധമായി. പി.ടി തോമസിന്റ അടിയന്തര പ്രമേയ നോട്ടീസ് അനുവദിക്കാത്തതിനെ തുടർന്ന് പ്രതിപക്ഷം മുഖ്യമന്ത്രിയുടെ മറുപടി കേൾക്കാൻ നിൽക്കാതെ സഭ ബഹിഷ്കരിച്ചു. ഞാൻ തീവ്രവാദിയാണോ എന്ന ബാഡ്ജും ധരിച്ചാണ് പ്രതിപക്ഷം ഇന്ന് സഭയിലെത്തിയത്.

Writer - Ubaid

contributor

Editor - Ubaid

contributor

Similar News