ആലുവയിലെ ഗുണ്ടാ ആക്രമണം; നാലുപേർ കസ്റ്റഡിയിൽ

വെട്ടേറ്റ മുൻ പഞ്ചായത്ത് അംഗം സുലൈമാന്റെ നില അതീവ ഗുരുതരമായി തുടരുകയാണ്

Update: 2024-05-01 05:21 GMT

ആലുവ: എറണാകുളം ആലുവയിലെ ഗുണ്ടാ ആക്രമണത്തിൽ നാലുപേർ കസ്റ്റഡിയിൽ. മുഖ്യ പ്രതി ഫൈസൽ ബാബു ഉൾപ്പെടെ ക്വട്ടേഷൻ സംഘത്തിലെ അംഗങ്ങളാണ് പിടിയിലായത്. തൃശൂരിൽ നിന്നാണ് ഇയാളെ പിടികൂടിയത്. സിറാജ്, സനീർ, കബീർ എന്നിവരാണ് പിടിയിലായ മറ്റുള്ളവർ. ജില്ലയിലെ മറ്റു പ്രദേശങ്ങളിൽ നിന്നാണ് ഇവരെ നെടുമ്പാശേരി പൊലീസ് പിടികൂടിയത്. ഇവരെ വിശദമായി ചോദ്യം ചെയ്തുവരുകയാണ്.

ഇന്നലെ രാത്രി പത്ത് മണിയോടെയാണ് ഗുണ്ടാ ആക്രമണം നടന്നത്. ആക്രമണത്തിൽ വെട്ടേറ്റ മുൻ പഞ്ചായത്ത് അംഗം സുലൈമാന്റെ നില അതീവ ഗുരുതരമായി തുടരുകയാണ്. ആക്രമണത്തിൽ മുൻ പഞ്ചായത്ത് അംഗം ഉൾപ്പെടെ നാല് പേർക്കാണ് പരിക്കേറ്റത്. സുലൈമാനെ ചുറ്റിക കൊണ്ടടിച്ച് താഴെയിട്ട് വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു. സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വഷണം നടത്തിയപ്പോഴാണ് എട്ടംഗ സംഘമാണ് സംഭവത്തിന് പിന്നിലെന്ന നിഗമനത്തിലേക്ക് പൊലീസ് എത്തിച്ചേർന്നത്.

Advertising
Advertising

വ്യക്തിവിരോധമാണ് ആക്രമണത്തിനു കാരണമെന്ന് പൊലീസ് നേരത്തെ സ്ഥിരീകരിച്ചിരുന്നു. ദിവസങ്ങൾക്ക് മുമ്പ് കാർ കൂട്ടിമുട്ടിയതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിന്റെ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് പോലീസ് വിലയിരുത്തുന്നത്. മറ്റ് പ്രതികൾക്കായുള്ള അന്വേഷണം പുരോഗമിക്കുകയാണ്.


Full View

Tags:    

Writer - അഭിനവ് ടി.പി

contributor

Editor - അഭിനവ് ടി.പി

contributor

By - Web Desk

contributor

Similar News