കനത്ത മഴ; കക്കയം, പെരുവണ്ണാമുഴി ഡാമുകള്‍ തുറന്നു

Update: 2018-06-17 21:34 GMT
Advertising

ജില്ലകള്‍ക്ക് ജാഗ്രതാ നിര്‍ദേശം

ജലനിരപ്പ് ഉയർന്നതിനാൽ കക്കയം, പെരുവണ്ണാമുഴി ഡാമുകള്‍ തുറന്നു. ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

പാലക്കാട് ജില്ലയിലും ഡാമുകൾ തുറന്നു വിടാൻ സാധ്യതയുള്ളതിനാൽ പുഴയിൽ ഇറങ്ങരുതെന്ന് ജില്ലാ ഭരണകൂടത്തിന്റെ ജാഗ്രതാ നിർദ്ദേശമുണ്ട്. ശിരുവാണി അണക്കെട്ടിൽ ജലം സംഭരണ ശേഷിയോടടുത്തു. അണക്കെട്ട് നിറഞ്ഞൊഴുകാൻ സാധ്യതയുള്ളതിനാൽ ശിരുവാണി ഭവാനി പുഴകളുടെ തീരത്തുള്ളവർക്ക് ജാഗ്രതാ നിർദ്ദേശം നല്‍കിയിട്ടുണ്ട്. കനത്ത മഴയെ തുടർന്ന് പാലക്കാട് മംഗലം ഡാമിന്റെ ഷട്ടറുകൾ ഏത് നിമിഷവും തുറക്കാൻ സാധ്യതയുണ്ട്. പുഴയോരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.

Similar News